Thursday, December 29, 2011
New Year resolution
Mysore ജീവിത കാലം.. ഞാനും റൂമിയും കൂടെ new year resolution എടുത്തു. എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കും, നടക്കാന്‍ പോകും. രാവിലെ എട്ടു മണിവരെ കിടന്നുറങ്ങുന്ന, വ്യായാമം ഒന്നും ചെയ്യാത്ത ഞങ്ങള്‍ ആണ് തീരുമാനം എടുത്തത് ..
ജനുവരി 1. സമയം രാവിലെ 5:30
എന്റെ മൊബൈലില്‍ അലാറം അടിക്കുന്നു.. ഉറക്കപ്പിച്ചില്‍ കണ്ണൊക്കെ തിരുമി സമയം നോക്കി. അപ്പുറത്തെ റൂമില്‍ അനക്കം ഒന്നും ഇല്ല .. പുള്ളിക്കാരി നല്ല ഉറക്കം. അര മണിക്കൂര്‍ നടത്തമല്ലേ.. ആര് മണിക്ക് എഴുനെല്‍ക്കം ..അലാറം ഓഫ് ചെയ്തു വീണ്ടും കിടന്നു. അംബി എന്നെ വിളിച്ചില്ല.. ഞാനും..പതിവ് പോലെ എട്ടു മണിക്ക് എഴുന്നേറ്റു. ഒന്നാം ദിവസം തന്നെ മുടക്കം.
ആഴ്ച ഒന്ന് കഴിഞ്ഞു . ഒരു ദിവസം പോലും നേരത്തെ എണീറ്റില്ല. നടക്കാന്‍ പോയും ഇല്ല. പിന്നീടോരിക്കെ അംബി പറഞ്ഞു . "നമ്മള്‍ ഇതുവരെ നടക്കാന്‍ പോയില്ല.".
"ഇല്ല അംബി, ഞാന്‍ എല്ലാ ദിവസവും നടക്കാന്‍ പോവുന്നത് സ്വപ്നം കാണാറുണ്ട്. രാവിലെ കാണുന്ന സ്വപ്നം, ഫലം ചെയ്യുംന്ന പറയരു ".
"നീ ഒറ്റയ്ക്ക പോകുന്നെ? കൂടെ ഞാന്‍ ഉണ്ടോ ? "
"പിന്നെ എനിക്ക് ഒറ്റക് പോകാന്‍ മടിയ. അമ്ബിം ഉണ്ട് കൂടെ ".
"അപ്പൊ നമ്മുടെ നടപ്പ് മുടങ്ങിയിട്ടില്ല ... "
ഇപ്പോഴും new year resolutions സ്വപ്നത്തില്‍ മാത്രം. ഈ സംസാരം ഒക്കെ ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരുന്നു.. ഇത്രേം പൊട്ടത്തരം പറയാന്‍ പറ്റിയല്ലോ എന്നോര്‍ത്ത്
PS : ഇങ്ങനെ ഒരു പേജ് എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ തന്നെ ഓര്‍ക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്തത്. എന്റെ പ്ലുസില്‍ നിന്നും ..
Wednesday, July 20, 2011
Marriage and Economics
Even before reading the article that published in Business Line on “Economics of marriage, ‘my little stupid brain’ had begun chanting on it. When the article spoke about the competitive advantage and economics of sex within marriage I was more interested in the employment opportunities that each marriage or any other similar ceremony generates, and on the purchasing power that gets transferred from one party to another, in Indian scenario, to a large extends, from the bride’s family to the groom’s and the conspicuous consumption pattern arose during those seasons.
I feel, in the current scenario, each marriage is a period of emergency for the family. I mean financial crisis. I have seen many middle class parents, who had to sell of their property to get the girl off , or have to opt for loans to meet the dowry and other expenses. This trend is pretty evident in the middle and lower strata of the society. The girl who comes in bring purchasing power and who go out leaves behind her a huge liability. In the lower strata where the disposable income is meager, the boy’s marriage is one occasion for acquiring , electronic, automobile and other consumer durables. And in many cases, the girl’s family has to fund for the wedding expenses at the groom’s side.
People say, marriages happen in heaven. I can't comment on that. But I would say, the this institution begins in a bubble formed out of prestige, show offs and bank loans. Marriage is a prestige issue for many, forcing them to copy the extravagant pattern followed at the upper side of pyramid. Now a days I can see even guys opting for loans to fund their marriage!!!! Its unfortunate to see or experience the priorities being shifted... to money power than to the mutual understanding, love and respect. Money is the basis of love especially in arranged marriages. You yearn for money and then for a partner. And ultimately it ends up as a ceremony that merchants,banks and money lenders celebrate.
PS: I am not generalizing. But this is what i have observed from my surrounding. Exceptions are there.
Wednesday, April 6, 2011
ഒരു കറി വയ്പ്പിന്റെ ഓര്‍മ്മയ്ക്ക്
കിട്ടിയ പോലെയാണ് .. എല്ലായിടത്തും കേറി ഇറങ്ങി, മാര്‍ക്കറ്റ് മുഴുവന്‍ വാങ്ങാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. പിനീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കൂടി വാരി കളയേണ്ടി വരും . അങ്ങനെ ഒരു മാര്‍ക്കറ്റ് വിസിറ്റില്‍ ആണ് ചേന കണ്ണില്‍പെടുന്നത്. എന്നാല്‍ ഇനി പരീക്ഷണം ചേനയില്‍ ആക്കാം എന്ന് വച്ച്. ആര്‍ഭാടമായി ചേനയും വാങ്ങി വീട്ടിലേക്കുപോന്നു.
ഒരു ശനിയാഴ്ച ദിവസം കുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. അന്നാണെങ്കില്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കും. നിഷയ്ക്ക്ഓഫീസില്‍ പോകണം . ഞാന്‍ തന്നെ കുക്ക് ചെയ്തോളാം എന്നേറ്റു. ഞാന്‍ ചേന നന്നാക്കി, തിളപ്പിച്ചു, നല്ല ഭംഗിയായി അരിഞ്ഞു, മാറ്റി വച്ചു. അപ്പോഴാണ് വീട്ടില്‍ ഉള്ളി, ഇഞ്ചി തുടങ്ങിയ അടിസ്ഥാന സാധനങ്ങള്‍ ഒന്നും ഇല്ല എന്ന് മനസിലായത്. നിഷേയെ വിളിച്ചു.
ഞാന്‍ : നിഷേ, ഇവിടെ ഒന്നും ഇല്ല, ചേനേം എണ്ണ , കുറച്ചു മസാലയും മാത്രേ ഉള്ളു, ഉള്ളിം മുളകും ഇല്ലാതെ എങ്ങനെ കറി വയ്ക്കും ?
നിഷ: അതൊക്കെ പറ്റും . ഇനി ഇപ്പൊ പുറത്തു പോയി വങ്ങേണ്ട, ഉള്ള പൊടി ഒക്കെ തന്നെ ഇട്ടു വച്ചാ മതി
ഞാന്‍ : എന്നാലും നിഷേ, ഒരു starting ട്രബിള്‍. എന്ത് ചെയ്യും?
നിഷ: ഒട്ടും പറ്റുനില്ലേ?
ഞാന്‍ : ഇല്ല.. എണ്ണയില്‍ ഇടാന്‍ എന്തേലും വേണം.
നിഷ : എന്തേലും മതിയോ?
ഞാന്‍ : മതി.
നിഷ : എന്നാല്‍ ഷെല്‍ഫില്‍ ഉണക്ക മുളക് കാണും. അത് വെച്ച് സ്റ്റാര്‍ട്ട് ചെയ്തോ. അത് ഇട്ടാല്‍ മതി,
എനിക്കും സന്തോഷം. അപോ ഇന്ന് ചേനക്കറി തന്നെ. കഴുകി എടുത്ത മുളക് കീറി നേരെ എണ്ണയിലേക്ക് . മുളകിലുണ്ടായ വെള്ളം കളയാതെ ആണ് ഞാന്‍ എണ്ണയിലേക്ക് ഇട്ടതെന്ന് മനസിലായത് എണ്ണ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്. പിന്നെ അടുക്കളയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് വലിയ നിശ്ചയം ഇല്ല. ആകെപള്ളിയിലെ പെരുന്നാളിന് വെടിക്കെട് നടത്തുന്ന ഒരു പ്രതീതി. ഞാന്‍ ഓടി രണ്ടു റൂം അപ്പുറം പോയി നിന്നു.
ബഹളം എല്ലാം കഴിഞു തിരിച്ചെത്തിയപ്പോള്‍ ചട്ടിയില്‍ നിന്നും പുക വരുനുണ്ടായിരുന്നു. എന്നാലും ആ പുകയിലെയ്ക്ക് മുളക് പൊടി ഇടാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ ആകെ കറുപ്പ് നിറം. അമ്മ, കറുത്തനിറത്തില്‍ മാങ്ങാ കറി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട്, എന്റെ ആത്മ വിശ്വാസം ഇരട്ടിച്ചു. കറുത്ത ആ മിശ്രിതത്തില്‍ ഞാന്‍ ചേനയും ഇട്ടു.
ചെയ്തത് മണ്ടത്തരമാണെന്ന് കത്താന്‍ എനിക്ക് പിന്നെയും നേരം എടുത്തു. സ്ടവ് ഓഫ് ചെയ്തു ഞാന്‍ കരിഞ്ഞപൊടി പുരണ്ട ചേന പുറത്തെടുത്തു . ഇനി എന്ത് ചെയ്യും? തലയില്‍ വീണ്ടും ബള്‍ബ് കത്തി. ആ ചേന മുഴുവന്‍ഞാന്‍ വീണ്ടും എടുത്തു കഴുകി. ഒന്നല്ല. പലതവണ. എന്നിട്ട് വീണ്ടും കറി വച്ചു, വേറെ എണ്ണ ഒഴിച്ച്, മുളകിടാതെ, ഉള്ളി ഇടാതെ.. രാത്രി വീടെത്തിയ നിഷയോടു കഥ മുഴുവന്‍ പറഞ്ഞു. അന്ന് നിഷ ചിരിച്ച ചിരി... നിഷേ..... !!!!! എന്നിട്ടും കഴിക്കാന്‍ നേരം ഒരു ഭയം, ചേന ചോറിയോ,
"നിഷേ , ചേന ചോറിയോ ?"
"ഏയ്, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല , അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."
സമര്‍പ്പണം : നിഷയ്ക്ക്...നിഷയ്ക്ക് മാത്രം
Monday, February 28, 2011
I Am Innocent of this Man’s Blood
Wednesday, February 16, 2011
അസ്വസ്ഥമാക്കുന്ന ചില ചിന്തകള്‍
Sunday, January 30, 2011
ഐസ് ക്രീം പാര്‍ലര്‍ : ഒരു "വെറും പെണ്ണി"ന്റെ കണ്ണിലുടെ
Saturday, January 8, 2011
പുതുവര്‍ഷ സമ്മാനം
Friday, December 17, 2010
ബസ് ഡേ : ഒരു ബസ് വിചാരം
Tuesday, December 14, 2010
എന്റെ ഓരോരോ ആഗ്രഹങ്ങളേ
Friday, December 10, 2010
ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2
Wednesday, November 17, 2010
ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം ഒന്ന്
Saturday, November 6, 2010
മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ഒന്നാം വാര്‍ഷികം
ഞാന്‍ ബ്ലോഗ്ഗര്‍ ആയതിന്‍റെ ഒന്നാം വാര്‍ഷികം ഞാന്‍ പോലും അറിയാതെ കടന്നു പോയി. സ്വന്തം ജന്മദിനം പോലും പോലും മറന്നു പോകുന്ന ഞാന്‍ ഇതും മറന്നു പോയതില്‍ ആശ്ചര്യം തോന്നിയില്ല. ആരും ആശംസ പറഞ്ഞതുമില്ല.
ബ്ലോഗുകള്‍ വായിച്ചു മാത്രം ശീലിച്ച ഞാന്‍ സ്വന്തമായി ബ്ലോഗ് തുടങ്ങിയതിനു പിന്നില്‍ വലിയ ആഗ്രഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഉള്ള ഒരിടം . അത്രമാത്രം. അങ്ങനെ മൈസൂരില്‍ നിന്ന് തിരിച്ചു വന്ന ആദ്യ ദിനങ്ങളില്‍ ബസില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ച് 2009 Nov 3 നു ആദ്യ പോസ്റ്റ് . പിന്നെ ഒരു വര്‍ഷം കൊണ്ട് 11 പോസ്റ്റുകള്‍. ആദ്യത്തെ കമന്റ് ഫെബിന്‍റെ വക. ആദ്യ ഫോള്ലോവേര്‍ ഫെബിഷ് . ഇപ്പോള്‍ 21 ഇല്‍ എത്തി നില്‍ക്കുന്നു. ഇതുവരെ എന്നെ പ്രോത്സാഹിപിച്ച ഏല്ലാവര്‍ക്കും നന്ദി.
Thanks a ton
Thursday, October 28, 2010
ഒരു നഷ്ട കണക്ക്
അകന്നു പോയ കുട്ടുകാര്‍, വീടുക്കാര്‍, വീട് മുറ്റത്തെ എന്റെ മാവും, പുളി മരവും ആഞ്ഞിലിയും...
നഷ്ടങ്ങളുടെ നിര നീളുകയാണോ? പുതിയവ കിട്ടുന്നതിനു പഴയ മാധുര്യം ഇല്ലാതെ പോകുന്നോ? അല്ലെങ്കില്‍ ഇല്ല എന്ന് സ്വയം വിശ്വസിപികുന്നതോ? അറിയില്ല ...
Friday, October 8, 2010
The New horizon called Islamic Banking
I am borrowing the same question, here, in a totally different situation. Its nothing but, Islamic Banking- The interest free banking system. A concept that fascinates me, and is a better topic to romance with. Ever since I left Infy for higher studies, i nurtured the dream of starting a banking system which charge less interest or even 0 interest. I was not able to frame my dream as it was very vague and am too dull to invent things. Now i know the answer. Its Islamic Banking.
I guess, in India, only Thomas Issac, the current FM of Kerala had a revelation to promote it at the state level. Introduction itself brought a cry of outrage. I still find it difficult to digest that all these drama were done to aloft the Secularism. Whether it vote bank politics or humanitarian thoughts, that made Issac to introduce the banking system, am least bothered. If there is a poor man, who can benefit from it, we should go for it.
Interest free banking concept is not unique to Islam. You read it in Exodus chapter in the old testament when God commands the Israelites, not to charge interest from among them when they lend money. When you travel to new testament Jesus speaks about the good Samaritan, thus making the caste difference vanish- a universal brotherhood. What I am trying to say is, if you dig a bit down, you find similarities in all religion after all, all religion show the path to God and are against exploitation. Islamic economist did a wonderful job by making it a system.
Starvation, confiscation, and suicides are not uncommon in India where majority live in the bottom lines. If the new system, exploits less or not exploit at all, why we should turn back from it? Does it make any sense to reject a proposal saying it promote a particular religion that too in a Country like India, who does not force religion down into your throat?
Wednesday, September 1, 2010
ഒരു ഘോഷയാത്രയുടെ ഓര്‍മ്മയ്ക്ക്
മതങ്ങള്കും ദൈവങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ആചാരങ്ങള്‍ക്ക് അല്പം ലാളിത്യം പ്രതീക്ഷിക്കാന്‍ കുടി പാടില്ല. അനുഷ്ടനങ്ങളിലെ ദൂര്ത് ദൈവങ്ങളെ സന്തോഷിപികുന്ന ഒരു കാലത്താണ് ഞാന്‍ ജീവികുന്നത്. അതുകൊണ്ട് തന്നെ ഓരോ ഘോഷയാത്രയും എത്രയും മനോഹരമാക്കാന്‍ സംഘാടകര്‍ ശ്രമിചിടുണ്ട്.
ഇതുപോലൊരു ഘോഷയാത്രയാണ് എന്നെ ചിന്തിപിച്ചത്. മുപ്പതു മിനിറ്റ് ഘോഷയാത്ര കുരുക്കില്‍ പെട്ട യാത്രക്കാരോട് അതെ ജെനുസില്‍ പെട്ട ഒരു സഹോദരന്‍ ചെയ്തത്. ഘോഷയാത്രയുടെ മുന്‍ നിരയിലെ ചെണ്ട മേളക്കാരെ ഓരോ വാഹനതിന്ടെയും മുന്നില്‍ എത്തുമ്പോള്‍ അവിടെ നിര്‍ത്തി ഒരു അഞ്ചു മിനുട്ട് കൊട്ടികുക്ക എന്നാ വികൃതി. ചേട്ടന്റെ സംഘടന പാടവം എല്ലാരുടെയും മുന്നില്‍ കൊട്ടിഘോഷിക്കുക എന്നാ നിര്ധോഷമായ ആഗ്രഹമാണോ ചേട്ടനെ കൊണ്ട് അത് ചെയിച്ചതെനു എനിക്കറിയില്ല.
ചേട്ടാ ഒന്ന് പറഞ്ഞോട്ടെ , ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയില്ല. എങ്കിലും ഞാന്‍ അന്നേരം ഞാന്‍ അറിയാതെ ശപിച്ചു പോയി. ആ ശാപം ഏതെങ്കിലും ഒരു രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ ചേട്ടന്‍ പെടുമ്പോള്‍ തീര്‍നോളും
എല്ലാ ദൈവങ്ങളോടും എനികിപ്പോള്‍ ഒരടുപ്പം തോന്നുന്നു. പൊട്ടനും, കുറത്തിയും അതുപോലുള്ള മറ്റു ദൈവങ്ങളും അടിച്ചമാര്തപ്പെട്ടവന്‍ടെ വേദനയില്‍ നിന്നും സ്വതന്ത്ര അഭിവഞ്ഞയില്‍ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. മനപ്പൂര്‍വം സ്രിഷിടികുന്ന ഗതാഗതകുരുക്കുകളില്‍ പെട്ടുപോകുന്നവര്‍ക്ക് വേണ്ടിയും ഒരു ദൈവം ഉണ്ടാകുന്ന കാലം വരും. ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ പാതയോരങ്ങളില്‍ ധര്‍ണ നടത്തും. നാട് റോഡില്‍ ഘോഷയാത്ര നടത്തും. ഓരോ യാത്രക്കരന്ടെയും മുന്നില്‍ അരമണിക്കൂര്‍ മേളം നടത്തും. ഒരു complete ബ്ലോക്ക്. ഞാനും ഹാപ്പി . ദൈവവും ഹാപ്പി.
വാല്‍ക്കഷ്ണം: നല്ലവരായ ദൈവങ്ങളെ, അടച്ചക്ഷേപിച്ചതിനു മാപ്പ് തരിക. ഇത് എന്റെ വേദന ആണ്. ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പകലന്തിയോളം കഷ്ടപെടുന്ന പലരുടെയും വേദന ആണ്. ഭൂമിയില്‍ കഷ്ടപാടുകള്‍ നിറയുമ്പോള്‍ ദൈവം അവതരികും എന്ന് ഞാന്‍ കേടിടുണ്ട്. എത്രയും വേഗം അങ്ങ് വരട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Saturday, June 26, 2010
PSC Calling....
Now days I don’t get much excited with meeting my old friends. I used to have a huge list of friends whom I call regularly and get not even a miss call from them that shows you are still remembered. Exceptions are there. Please excuse if you are the one who sms, call, mail/scrap me. Can’t help it as we all are struggling to make the ends meet.
This girl was a classmate of mine, during lower primary days. We were talking and in between she asked if am writing any PSC exams. I said
“No. I don’t “ . She stared at me in surprise. Probably I belong to that minority of cracks who doesn’t long for a govt job or would have thought it’s my ego.
“Cuhmon da.. you write a few. If you go through it, it’s a lottery. No need to work. But you can collect the salary at the end of the month” she replied
“Yes, that’s is the reason why I don’t write. I need a job, not just to hold to title and to collect the salary, but also to work. I need some work which you seldom find there”. Has she got annoyed? I don’t know and I don’t care.
I feel she is a representative of us, the Malayalees.. It is not just the salary and job security that attract people to Govt jobs but this stupid motto also. The sad part of the story was this girl is a teacher. She was a comrade, who actively participated in the Students union strikes against self financing colleges. I was thinking, if this is the kind of wisdom we cherish, we are going to be trapped in red tapes.
You go to any govt office, even if it’s for a single certificate, you have to waste at- least 2 days. Their replies will be
Day 1: No application here. Come next day
Day 2: Bring this card.. that card
Day 3: (You went there with all the possible certificates you can find)now, some mismatch. Can you ever expect an StrComp to return a 0 for these texts? After all, it is written by those generations who came before them.
Go to fisheries office. I have been there personally. I reached the office by 9.00 AM. I was waiting for the clock to strike 10. Seats were vacant even after 10. The officer came after 10:30. I was made to wait again. By the time I finished my work, it was 11:30. I wanted to blast at him. But I am an “unfortunate, common citizen” of this beautiful land. Can't Interrupt a Govt Servant "at work". I had to collect just one application form. Later on I came to know that, the new form was not needed.
Go to mg university (from experience). You will find empty seats till 11:30AM and seats getting vacant by 3:30 PM. Its heaven for the people who work there. Flexible working hours!!!!! And hell for those who approach them for a signature or a certificate (Customer service…).
The government should bring a proper performance management system. They should take the feedback of Aam Admi to decide the grades and promotions of Govt Servants. Otherwise, this tradition of red tapism will repeat.
Long Post :(... will add somemore things to this in a new one.
Thanks for reading
Friday, June 18, 2010
Funny but serious
Yesterday, the bus filled more gents than women. We were sitting in the second chair from the door. Usually the place till the third seat will be occupied by women. This time, it was occupied by gents. No enough space and people standing were literally slanting. It was then my friend started a new spin in the chat
As I told earlier, she is working as a clerk in an attorney’s office and has to travel a lot. Whenever she enters a bus from city, the first thing she does is the display of the knife she carries in her bag. She takes it out, wipe it, check it, and keep it back in the bag. By this men near her will move away.
She has been doing this for a fairly long time… and this is how a woman is supposed to travel in the so called “God’s Own country”. Right from eve teasing to unwanted touch, a woman has to bear many things in the streets and public places of this God’s own land. But hardly have they reacted. Even if they, others discourage her. No one desires a change and no change, it repeats.
Thursday, June 3, 2010
My Pseudo Love
Am just another citizen, who speak on global warming, climate change and emission control. I mourn at the shrinking forest and lament for the disappearing species. I cry when my neighbor throw garbage into the nearby water body. I am that civil servant who rejected the indebted farmer’s request to register the sale of his land to a real estate giant. At the end of the day, I find myself, resting in the air conditioned room of my concrete palace. I cut down all the trees in my small piece of land, for beautification. But still am a lover of this earth and my environment. I still cry when…..
Wednesday, May 26, 2010
The OWL
Owl was considered to be a bad omen that none will allow the poor creature to sit somewhere peacefully. It was believed that the owl would bring diseases to the children. People do all sorts of funny things if this poor guy finds a place somewhere near their house. I still wonder what those activities of putting salt into burning oven and heating the knife has to do with the owl.
I remember my granny and aunty amma walking round the house with burning Olibanum, their lips moving in prayers. But the owl never moved from its place nor stopped crying. Anyways, these beliefs influence the life style of village people. For me, they are our privileges. I love to be bound to these beliefs.
Now, we are grown up. I remember granny doing it till Joel’s days (My cousin, 11 yr old). 4 yr old sania is the youngest of us. But I don’t see granny roaming round with burning Olibanum. Either she stopped it due to her old age or owl reduced in numbers due to many reasons.