Wednesday, September 1, 2010

ഒരു ഘോഷയാത്രയുടെ ഓര്‍മ്മയ്ക്ക്‌

ഞാന്‍ ഉള്പെര്ടുന്ന സാദാരണ ജനം എന്നാ വലിയ സമൂഹത്തോട് സഹതാപവും അവന്ജയും തോന്നിയ ഏതാനും മണികൂറുകള്‍ ആണ് ഈ അവധി ദിവസം എനിക്ക് സമ്മാനിച്ചത്‌. എറണാകുളം ബസ്‌ കാത്തുനിന്നു അര മണികൂര്‍ ആയി. പിന്നീടു വന്ന ബസിലാകട്ടെ നല്ല തിരക്കും. കുറച്ചു യാത്ര കഴിജ്നപ്പോള്‍ സീറ്റ്‌ കിട്ടി. ദേവരുന്നു ബ്ലോക്ക്‌.

മതങ്ങള്കും ദൈവങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ആചാരങ്ങള്‍ക്ക് അല്പം ലാളിത്യം പ്രതീക്ഷിക്കാന്‍ കുടി പാടില്ല. അനുഷ്ടനങ്ങളിലെ ദൂര്ത് ദൈവങ്ങളെ സന്തോഷിപികുന്ന ഒരു കാലത്താണ് ഞാന്‍ ജീവികുന്നത്. അതുകൊണ്ട് തന്നെ ഓരോ ഘോഷയാത്രയും എത്രയും മനോഹരമാക്കാന്‍ സംഘാടകര്‍ ശ്രമിചിടുണ്ട്.

ഇതുപോലൊരു ഘോഷയാത്രയാണ്
എന്നെ ചിന്തിപിച്ചത്. മുപ്പതു മിനിറ്റ് ഘോഷയാത്ര കുരുക്കില്‍ പെട്ട യാത്രക്കാരോട് അതെ ജെനുസില്‍ പെട്ട ഒരു സഹോദരന്‍ ചെയ്തത്. ഘോഷയാത്രയുടെ മുന്‍ നിരയിലെ ചെണ്ട മേളക്കാരെ ഓരോ വാഹനതിന്ടെയും മുന്നില്‍ എത്തുമ്പോള്‍ അവിടെ നിര്‍ത്തി ഒരു അഞ്ചു മിനുട്ട് കൊട്ടികുക്ക എന്നാ വികൃതി. ചേട്ടന്റെ സംഘടന പാടവം എല്ലാരുടെയും മുന്നില്‍ കൊട്ടിഘോഷിക്കുക എന്നാ നിര്ധോഷമായ ആഗ്രഹമാണോ ചേട്ടനെ കൊണ്ട് അത് ചെയിച്ചതെനു എനിക്കറിയില്ല.

ചേട്ടാ ഒന്ന് പറഞ്ഞോട്ടെ , ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയില്ല. എങ്കിലും ഞാന്‍ അന്നേരം ഞാന്‍ അറിയാതെ ശപിച്ചു പോയി. ആ ശാപം ഏതെങ്കിലും ഒരു രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ ചേട്ടന്‍ പെടുമ്പോള്‍ തീര്‍നോളും

എല്ലാ ദൈവങ്ങളോടും എനികിപ്പോള്‍ ഒരടുപ്പം തോന്നുന്നു. പൊട്ടനും, കുറത്തിയും അതുപോലുള്ള മറ്റു ദൈവങ്ങളും അടിച്ചമാര്തപ്പെട്ടവന്‍ടെ വേദനയില്‍ നിന്നും സ്വതന്ത്ര അഭിവഞ്ഞയില്‍ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. മനപ്പൂര്‍വം സ്രിഷിടികുന്ന ഗതാഗതകുരുക്കുകളില്‍ പെട്ടുപോകുന്നവര്‍ക്ക് വേണ്ടിയും ഒരു ദൈവം ഉണ്ടാകുന്ന കാലം വരും. ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ പാതയോരങ്ങളില്‍ ധര്‍ണ നടത്തും. നാട് റോഡില്‍ ഘോഷയാത്ര നടത്തും. ഓരോ യാത്രക്കരന്ടെയും മുന്നില്‍ അരമണിക്കൂര്‍ മേളം നടത്തും. ഒരു complete ബ്ലോക്ക്‌. ഞാനും ഹാപ്പി . ദൈവവും ഹാപ്പി.


വാല്‍ക്കഷ്ണം: നല്ലവരായ ദൈവങ്ങളെ, അടച്ചക്ഷേപിച്ചതിനു മാപ്പ് തരിക. ഇത് എന്റെ വേദന ആണ്. ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പകലന്തിയോളം കഷ്ടപെടുന്ന പലരുടെയും വേദന ആണ്. ഭൂമിയില്‍ കഷ്ടപാടുകള്‍ നിറയുമ്പോള്‍ ദൈവം അവതരികും എന്ന് ഞാന്‍ കേടിടുണ്ട്. എത്രയും വേഗം അങ്ങ് വരട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.