ഞാന്‍ ഉള്പെര്ടുന്ന സാദാരണ ജനം എന്നാ വലിയ സമൂഹത്തോട് സഹതാപവും അവന്ജയും തോന്നിയ ഏതാനും മണികൂറുകള്‍ ആണ് ഈ അവധി ദിവസം എനിക്ക് സമ്മാനിച്ചത്. എറണാകുളം ബസ് കാത്തുനിന്നു അര മണികൂര്‍ ആയി. പിന്നീടു വന്ന ബസിലാകട്ടെ നല്ല തിരക്കും. കുറച്ചു യാത്ര കഴിജ്നപ്പോള്‍ സീറ്റ് കിട്ടി. ദേവരുന്നു ബ്ലോക്ക്.
മതങ്ങള്കും ദൈവങ്ങള്‍ക്കും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ ആചാരങ്ങള്‍ക്ക് അല്പം ലാളിത്യം പ്രതീക്ഷിക്കാന്‍ കുടി പാടില്ല. അനുഷ്ടനങ്ങളിലെ ദൂര്ത് ദൈവങ്ങളെ സന്തോഷിപികുന്ന ഒരു കാലത്താണ് ഞാന്‍ ജീവികുന്നത്. അതുകൊണ്ട് തന്നെ ഓരോ ഘോഷയാത്രയും എത്രയും മനോഹരമാക്കാന്‍ സംഘാടകര്‍ ശ്രമിചിടുണ്ട്.
ഇതുപോലൊരു ഘോഷയാത്രയാണ് എന്നെ ചിന്തിപിച്ചത്. മുപ്പതു മിനിറ്റ് ഘോഷയാത്ര കുരുക്കില്‍ പെട്ട യാത്രക്കാരോട് അതെ ജെനുസില്‍ പെട്ട ഒരു സഹോദരന്‍ ചെയ്തത്. ഘോഷയാത്രയുടെ മുന്‍ നിരയിലെ ചെണ്ട മേളക്കാരെ ഓരോ വാഹനതിന്ടെയും മുന്നില്‍ എത്തുമ്പോള്‍ അവിടെ നിര്‍ത്തി ഒരു അഞ്ചു മിനുട്ട് കൊട്ടികുക്ക എന്നാ വികൃതി. ചേട്ടന്റെ സംഘടന പാടവം എല്ലാരുടെയും മുന്നില്‍ കൊട്ടിഘോഷിക്കുക എന്നാ നിര്ധോഷമായ ആഗ്രഹമാണോ ചേട്ടനെ കൊണ്ട് അത് ചെയിച്ചതെനു എനിക്കറിയില്ല.
ചേട്ടാ ഒന്ന് പറഞ്ഞോട്ടെ , ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയില്ല. എങ്കിലും ഞാന്‍ അന്നേരം ഞാന്‍ അറിയാതെ ശപിച്ചു പോയി. ആ ശാപം ഏതെങ്കിലും ഒരു രണ്ടു മണിക്കൂര്‍ ബ്ലോക്കില്‍ ചേട്ടന്‍ പെടുമ്പോള്‍ തീര്‍നോളും
എല്ലാ ദൈവങ്ങളോടും എനികിപ്പോള്‍ ഒരടുപ്പം തോന്നുന്നു. പൊട്ടനും, കുറത്തിയും അതുപോലുള്ള മറ്റു ദൈവങ്ങളും അടിച്ചമാര്തപ്പെട്ടവന്‍ടെ വേദനയില്‍ നിന്നും സ്വതന്ത്ര അഭിവഞ്ഞയില്‍ നിന്നും ഉണ്ടായതാണെന്ന് വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപെടുന്നത്. മനപ്പൂര്‍വം സ്രിഷിടികുന്ന ഗതാഗതകുരുക്കുകളില്‍ പെട്ടുപോകുന്നവര്‍ക്ക് വേണ്ടിയും ഒരു ദൈവം ഉണ്ടാകുന്ന കാലം വരും. ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ നമ്മള്‍ പാതയോരങ്ങളില്‍ ധര്‍ണ നടത്തും. നാട് റോഡില്‍ ഘോഷയാത്ര നടത്തും. ഓരോ യാത്രക്കരന്ടെയും മുന്നില്‍ അരമണിക്കൂര്‍ മേളം നടത്തും. ഒരു complete ബ്ലോക്ക്. ഞാനും ഹാപ്പി . ദൈവവും ഹാപ്പി.
വാല്‍ക്കഷ്ണം: നല്ലവരായ ദൈവങ്ങളെ, അടച്ചക്ഷേപിച്ചതിനു മാപ്പ് തരിക. ഇത് എന്റെ വേദന ആണ്. ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പകലന്തിയോളം കഷ്ടപെടുന്ന പലരുടെയും വേദന ആണ്. ഭൂമിയില്‍ കഷ്ടപാടുകള്‍ നിറയുമ്പോള്‍ ദൈവം അവതരികും എന്ന് ഞാന്‍ കേടിടുണ്ട്. എത്രയും വേഗം അങ്ങ് വരട്ടെ
എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
Good Keep writing ..................
ReplyDeleteGood one!....hehe!! nalla kalippil aanenn thonnunnu! :D
ReplyDeleteha ha..
ReplyDeleteഞാനും പണ്ടൊരിക്കല്‍ കാലടി പാലത്തില്‍ കൊറേ മണിക്കൂര്‍ കെടന്നു ദൈവത്തേ ശപിച്ചതാ, പള്ളി പെരുനാളും പ്രദക്ഷിണവും ഒരു മാന്യതയും ഇല്ലാതേ ആഘോ ഷിക്കുന്നത് എങ്ങനാന്ന് അന്നാ മനസിലായത്...... :(
ReplyDeleteഎന്റേ പുറകിലേ കാറില്‍ ഒന്ടായിരുന്നത് എയര്‍പോര്‍ട്ട് യാത്രക്കാരാ, പാവങ്ങള്‍!
ഞാന്‍ ആദ്യമായാണു ഈ ബ്ലോഗില്‍ വരുന്നെ, ഒരു സ്വഗതം തന്നെ ആവട്ടെ ആദ്യം. നിനെ ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം... എഴുത്ത് ഇടക്കുവച്ച് നിര്‍ത്താതിരിക്കുക, പിന്നെ എഴുതാന്‍ വേണ്ടി മാത്രം എഴുതാതിരിക്കുക.
ReplyDeleteസ്വാഗതം..
ഇനി വിഷയതിലേക്കു... എന്തിനാ ഇത്ര തിരക്കു... ഈ ആഘോഷങ്ങള്‍ എല്ലാം നമുക്ക് ആസ്വദിക്കാന്‍ വേണ്ടി കൂടി അല്ലെ... കുറച്ചു നേരം അങ്ങനേയും ആകാം...
ഇതൊരു മറുചിന്ത.
ഈ ബോക്കില്‍ പെട്ടു കഷട്ട പെടുന്നവര്‍ ഉണ്ട്... അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്കു പോകുന്നവര്‍, അവരെ ഒഴിവാക്കിയേക്കണം ഈ അഘോഷങ്ങളില്‍ നിന്നു ഇല്ലെ അതവരുടെ അവസാനതെ ആഘോഷമായി മാറിയേക്കാം...
www.venalmazha.com
venal mazhe....aaghoshangal namukk aaswadikkaan koodi ullathaane...sammathicchu. Pakshe ee aaghoshangal adicchelpikkunnath sariyaano?....palarum pala tharithalaane aaghoshikkunne...avar aaghoshikkunna athe reethiyil thanne nammalum aaghoshikkanam enn parayunnath evidutthe mariyaada aane?
ReplyDeleteI too had similar experiences!Try to correct spelling mistakes!see you again!
ReplyDeleteആദ്യമായാണ് ഈ ബ്ലോഗില്‍, നല്ല രചനാശൈലി, അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ വായനാസുഖം കൂടിയേനെ...
ReplyDelete(ഞാനും ഒരു എറണാകുളംകാരിയാണ് ട്ടോ....)
അക്ഷരതെറ്റുകളെ കുറിച്ച് മുന്‍പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചത് കൊണ്ട് ഇവിടെ പറയുന്നില്ല.:) നമുക്കറിയാം ഏറ്റവും അധികം ബ്ലോക്കുകള്‍ ലഭിക്കുന്ന ഒരു നാടാണ് നമ്മുടെത്. അങ്ങ് എര്‍ണാകുളത്ത് ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ബസ്സ് പിടിച്ചാല്‍ ഇങ്ങ് ചെറായിയില്‍ എത്തുമ്പോഴേക്ക് ചുരുങ്ങിയത് ഒരു 5 വട്ടമെങ്കിലും നമ്മള്‍ ബ്ലോക്കില്‍ പെട്ടിരിക്കും. ഇത് പതിവ് അനുഭവങ്ങളാണ് എനിക്കൊക്കെ. നമ്മുടെ നാട്ടിലെ പാലങ്ങള്‍, ഒപ്പം നാട്ടുകാരുടെ ആഘോഷങ്ങള്‍ എല്ലാം എല്ലാം.. മനസ്സിലെ ദേഷ്യം പറഞ്ഞ് തീര്‍ത്തത് മനോഹരമായി..
ReplyDeleteഇതേ അനുഭവം പലപ്രാവിശ്യം ഉണ്ടായിട്ടുണ്ട്. ഘോഷയാത്രയും, ധര്‍ണ്ണയും, പണിമുടക്കും എല്ലാം താല്പര്യമുള്ള ഒരു വിഭാഗമുണ്ട്, സ്വന്തം കാര്യങ്ങളൊക്കെ "ഓക്കെ" ആക്കിയ ശേഷമാണ് അവര്‍ക്കു താല്പര്യം...
ReplyDeleteമറ്റുള്ളവര്‍ കാത്തു കിടന്നാല്‍ അവര്‍ക്കെന്താണ്... അവരെല്ലാം വെറും "മറ്റുള്ളവര്‍" അല്ലേ!!!!!!