Thursday, October 28, 2010

ഒരു നഷ്ട കണക്ക്

ഒട്ടൊന്നു പിന്നിലേക് പോകാന്‍ ഞാന്‍ കൊതിക്കുന്നു. ഖടികാരത്തിന്റെ സൂചി പിന്നിലേക്ക്‌ തിരിഞ്ഞു എനിക്ക് നഷ്ടപെട്ട എന്റെ ബാല്യത്തില്‍ ഇത്തിരി സമയം എത്തിചെങ്കില്‍. പഴയ പാര്‍ട്ടി ഓഫീസ്ന്റെ മടുപ്പവില്‍ ഇരുന്നു പുഴയെ കാണാന്‍ കഴിഞ്ഞിരുന്നെകില്‍? സ്കൂളില്‍ പോകുന്ന വഴി, പോട്ട് തൊട്ടു തന്നിരുന്ന ആ ചേച്ചിയെ ഒന് കൂടെ എനിക്ക് കാണണം.. അമ്മമെടെ കൂടെ വീണ്ടും കോണ്‍വെന്റ് സ്കൂള്‍ പടി കടന്ന്നു, പഴയ ക്ലാസ്സ്‌ റൂമിലേക്, അഷരങ്ങള്‍ പരിചയപെടുത്തിയ ബീന ടീച്ചറുടെ അരികിലേക്ക്, എഴുതിണ്ടേ ലോകത്തെ പരിചയ പെടുത്തിയ ഷേര്‍ലി ടീച്ചര്‍, സിപ്പി പള്ളിപ്പുറം സര്‍, ഫിലോ ടീച്ചര്‍.. അങ്ങനെ അങ്ങനെ... എന്റെ സ്കൂള്‍,
അകന്നു പോയ കുട്ടുകാര്‍, വീടുക്കാര്‍, വീട് മുറ്റത്തെ എന്റെ മാവും, പുളി മരവും ആഞ്ഞിലിയും...

നഷ്ടങ്ങളുടെ നിര നീളുകയാണോ? പുതിയവ കിട്ടുന്നതിനു പഴയ മാധുര്യം ഇല്ലാതെ പോകുന്നോ? അല്ലെങ്കില്‍ ഇല്ല എന്ന് സ്വയം വിശ്വസിപികുന്നതോ? അറിയില്ല ...

1 comment:

  1. ഒരു വട്ടം കൂടിയാപഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം!!!

    സോണിയ, സിപ്പിമാഷിന്റെ സ്റ്റുഡന്റ് ആയിരുന്നു എന്നത് തന്നെ ഒരു വലിയ അംഗീകാരമാണ്. മാഷിനെ നേരില്‍ അറിയാവുന്ന വ്യക്തി എന്ന നിലയില്‍ മാഷിന്റെ ഒട്ടേറെ ഗുണങ്ങള്‍ എനിക്കും അറിയാം. നാടിനോട് വളരെ ചേര്‍ന്ന ഒരു പ്രദേശത്ത് ജനിച്ച് വളര്‍ന്ന , ഏതാണ്ട് ഒരേ നാട്ടില്‍ ജോലി ചെയ്യുന്ന ഒരു ബ്ലോഗറെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    പിന്നെ പോസ്റ്റില്‍ ഒട്ടേറെ അക്ഷരതെറ്റുകള്‍ കണ്ടു. ശ്രദ്ധിക്കുക.ഏതാണ്ട് ഒരു വര്‍ഷത്തോളമായി ബ്ലോഗിലുള്ള ആളാണല്ലോ.. അപ്പോള്‍ ഇനിയും അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാതിരിക്കുന്നത് മോശമാണ്. ഇത് ഒരു വിമര്‍ശനമായെടുക്കരുതെന്നും ഒരു നാട്ടുകാരന്റെ, സുഹൃത്തിന്റെ അഭ്യര്‍ത്ഥനയായി പരിഗണിക്കുമെന്നും കരുതട്ടെ..

    ഒരു ഓഫ് : എന്റെ അമ്മ വീട് തറയില്‍ കവലയില്‍ ആണ്. ഞാന്‍ പ്രീഡിഗ്രി പഠിച്ചത് മാല്യങ്കരയിലും.:)

    ReplyDelete