Wednesday, November 17, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം ഒന്ന്

ഞാന്‍ പത്തില്‍ പഠിക്കുന്ന കാലത്താണ് വീടിലെ TV ചീത്തയകുന്നത് . അങ്ങിനെ അത് വിഴുങ്ങിയിരുന്ന ഒഴിവു സമയങ്ങള്‍ പഴയ കഥകള്‍ പറയുന്നതിലേക്ക് മാറി. അന്ന് പറയപ്പെട്ട കഥകളില്‍ നിന്ന് മണ്മറഞ്ഞു പോയ ഒരു കാലത്തെയും ഒരു കൂട്ടം മനുഷ്യരെയും ചിത്രീകരിക്കാനുള്ള എന്റെ ശ്രമം ആണിത്.

ആ കഥകളില്‍ , എപ്പോഴും കേള്‍ക്കാറുള്ള ഒരു പേരാണ് ആണ്ടി അരേന്‍. ആണ്ടിയരേന്‍ ഒരു നല്ല അയല്‍ക്കാരന്‍ ആയിരുന്നു. തൊഴില്‍ : ചാപ്രപ്പണി. മീന്‍ വിലയ്ക്കെടുത്തു, ഉപ്പിട്ട് ഉണക്കി വിക്കുന്ന തൊഴില്‍. ഭാര്യ വള്ളിക്കുട്ടി.മക്കളില്ലാതിരുന്ന ആണ്ടിയരേനു ആ വേദന കുറച്ചത് സഹോദരന്റെ മക്കളും , അയല്‍വക്കത്തെ കുട്ടികളും പിന്നെ , കുറെ പൂച്ചകളും.

അവര്‍ക്ക് എത്ര പൂച്ച ഉണ്ടായിരുന്നു എന്ന് അറിയില്ല. വയ്കുന്നേരം മീനുമായി വരുന്ന അരേനെയും കാത്ത് പൂച്ചകളുടെ ഒരു ജാഥ തന്നെ ഉണ്ടാകും. വീടിനടുത്തുള്ള കെട്ടിന്ടെ ഇരു വശങ്ങളിലുമായി നിറയെ പൂച്ചകള്‍. ഏറ്റവും മുന്നില്‍ നേതാവായ കുട്ടന്‍. അയാള്‍ കൊണ്ടുവരുന്നത് എന്തായാലും, ആദ്യം കിട്ടേണ്ടത് അവനാണ്. മറ്റുള്ളവരെ നിയന്ത്രിക്കുന്നതും അവന്‍ തന്നെ . കുട്ടന്‍ ആ മനുഷ്യനോടു സംസാരിച്ചിരുന്നു. നിയമം തെറ്റിക്കുന്ന കുട്ടുകാരെ വഴക്ക് പറയുന്ന, ശിക്ഷിക്കുന്ന കുട്ടന്‍ പോലീസ്. അങ്ങനെ ഏറ്റവും അച്ചടക്കമുള്ള പൂച്ചകൂട്ടങ്ങളായി അവര്‍ അദേഹത്തെ അനുസരിച്ച് ജീവിച്ചു.

കഥകളിലെ ഈ നായകനെ നേരിട്ട് കണ്ടു എനിക്ക് പരിചയമില്ല. എങ്കിലും ചൂരല്‍ കുട്ടയുമായി, ജങ്ങ്ഷനിലെ കടയുടെ വരാന്തയില്‍ ഇരിക്കുന്ന ഒരു കറുത്ത മനുഷ്യനെയാണ്‌
എനിക്കോര്‍മ വരുന്നത്. വാക്കുകള്‍ ചാലിച്ച അദേഹത്തിന്റെ ചിത്രത്തിന് സ്നേഹത്തിന്റെ നിറമായിരുന്നു. പിന്നെടെപോഴോ അറിഞ്ഞു ആണ്ടി അരേന്‍ മരിച്ചെന്നു. വലിയ തോടിനരികിലെ ഓല മേഞ്ഞ ആ വീടിനോപ്പം കുട്ടനും അനാഥനായി.

കുട്ടന്‍ ഞങ്ങളുടെ വീട്ടില്‍ അഭയാര്‍ഥി ആയെത്ത്തിയപ്പോള്‍ അവന്റെ സംസാരം ഞങ്ങള്‍ കേട്ടു.

"കുട്ടാ, നല്ലതാന്നോട ? " ഞങ്ങള്‍ ചോദിക്കും.
"നല്ലതാണു ". ഭക്ഷണത്തില്‍ നിന്ന് ശ്രദ്ധ മാറ്റാതെ അവന്‍ മൊഴിയും.
"കുട്ടാ, രാത്രി തിന്നാന്‍ വരില്ലേ? "
"mmmmm ...." അവന്‍ നീട്ടി ഒന്ന് മൂളും.

കുട്ടന്‍ എങ്ങനെ ആണ് മനുഷ്യ ഭാഷ സംസാരിച്ചതെന് എനിക്കറിയില്ല. അവന്റെ ഉത്തരങ്ങള്‍ എന്നും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. അവന്‍ തിന്നുന്ന സമയം മുഴുവന്‍ പൊട്ട ചോദ്യങ്ങളുമായി അവന്റെ പിറകില്‍ ഞങ്ങളും. അവന്‍ ഒരിക്കലും അനിഷ്ടം കാണിച്ചില്ല. ഓരോ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി പറഞ്ഞ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

പിന്നെ, ഉടമസ്ഥന്റെ പുതിയ വീട്ടിലേക്കു അവനും യാത്രയായി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞങ്ങളുടെ ഓര്‍മയില്‍ ആ വലിയ കുടുംബം തങ്ങി നില്‍ക്കുന്നു. "മക്കള്‍ക്ക്‌" കൊടുക്കാന്‍ ഭാര്യയുടെ കൈയില്‍ മീന്‍ കൊടുത്തയക്കുന്ന അരേനും, ഏതിരുട്ടിലും തോട്ടുവക്കില്‍ നിന്ന് സെലൂമ്മയെ വിളിക്കുന്ന അദേഹത്തിന്റെ നല്ല പാതിയും .

സ്വാര്‍ത്ഥതയുടെയും അത്രിപ്തിയുടെയും ഈ കാലത്ത് പങ്കുവയ്പിന്റെ ഓര്‍മ്മയായി അവര്‍ ഉണ്ടാകും. പരിഭവങ്ങള്‍ ഇല്ലാത്ത ശബ്ദമായി കുട്ടനും.

19 comments:

 1. Athu kalakki. Really a voice from this desert. So nostalgic. short simple and sweet.

  ReplyDelete
 2. മനോഹരം എല്‍സി,ആണ്ടി അരയനും,കുട്ടനും മനസ്സില്‍ തങ്ങുന്നുണ്ട്...
  ഫൈനല്‍ ടച്ച് കുറച്ചും കൂടി ആകാമായിരുന്നു..

  ReplyDelete
 3. "വാക്കുകള്‍ ചാലിച്ച അദേഹത്തിന്റെ ചിത്രത്തിന് സ്നേഹത്തിന്റെ നിറമായിരുന്നു "

  അതെ സോണിയ ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്.ഈ അനുഭവത്തിന് സ്നേഹത്തിന്റെ നിറമാണ്,പങ്കു വെക്കലിന്റെ നിറമാണ്.കഴിഞ്ഞ കാലത്തിന്റെ മധുരിതവും ഹൃദയത്തില്‍ പതിയുന്നതുമായ നേര്‍ക്കാഴ്ചകള്‍ തന്നെ .കാത്തിരിക്കുന്ന അടുത്ത ഭാഗങ്ങള്‍ക്കായി.

  .junaith പറഞ്ഞത് എനിക്കും തോന്നുന്നു.പെട്ടെന്ന് നിര്‍ത്തിയത് പോലെ തോന്നി.പക്ഷെ നല്ല അവതരണം.

  ReplyDelete
 4. മക്കളില്ലാത്ത ആണ്ടിയരേനും, അയാളുടെ പൂച്ചമക്കളും...
  കൊള്ളാം നന്നായിട്ടുണ്ട്!

  ReplyDelete
 5. വാക്കുകള്‍ കൊണ്ട് എഴുതിയ ഈ ചിത്രത്തിന് , ചിത്രകാരിക്ക് എന്റെ അഭിനന്ദനങ്ങള്‍.......

  ReplyDelete
 6. yes, i also heard this story from my mother's house at chettikkad.

  Nice to hear this once again..

  ReplyDelete
 7. @Antijoy,
  The hero of the story lived in Pallippuram. you might be pointing to a different person. His relatives are still there.

  ReplyDelete
 8. നന്നായി എഴുതി. ചിലപ്പോ മൃഗങ്ങളും മനുഷ്യരെ പോലെ സംസാരിക്കും.
  ഭാവുകങ്ങള്‍

  ReplyDelete
 9. നന്നായിരിക്കുന്നു...

  ReplyDelete
 10. നന്നായിരിക്കുന്നു..മനുഷ്യ സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയും ആശയം മനോഹരമായി അവതരിപ്പിക്കുന്നു..ചില ഭാഗങ്ങള്‍ അല്പം കൂടി മിനുസപ്പെടുത്തിയാല്‍ ഒന്നാന്തരമാകും

  ആശംസകള്‍

  ReplyDelete
 11. എലിസബത്, നല്ല തുടക്കം, നിരീക്ഷണങ്ങൾ വാക്കുകളായി ഇനിയും മാറേണ്ടതുണ്ടെങ്കിലും, ആശംസകൾ!

  ReplyDelete
 12. കൊള്ളാം നന്നായിട്ടുണ്ട്...

  ReplyDelete
 13. നല്ല രസം / കുറച്ച് കൂടി എഴുതാമയിരുന്നു / വീടിനടുത്ത് ഉണ്ടായിരുന്ന പൂച്ചകളുടെ അമ്മ കല്ല്യാണി ആശേരിച്ചിയെ ഓര്ത്ത് പോയി /

  ReplyDelete
 14. സോറി .. എത്താന്‍ വൈകി.. നന്നാവുന്നുണ്ട് . ഇനിയും എഴുതൂ.. പ്രോത്സാഹനവുമായി ഞങ്ങളില്ലേ ഇവിടെ..!

  കമന്റിന്റെ വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്തുകളഞ്ഞാല്‍ നന്നായിരുന്നു.

  ReplyDelete
 15. @ Karnor :only those comments that are posted after 15 days will be moderated....

  ReplyDelete
 16. മനോഹരം .... വളരെ ടച്ചിംഗ് ആയിട്ട് എഴുതിയിരിക്കുന്നു .
  പെട്ടെന്ന് വായിച്ചു തീര്‍ന്നത് പോലെ തോന്നി
  --

  ReplyDelete