Friday, December 10, 2010

ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2

പ്രണയത്തിനു ജാതിയോ മതമോ സാമ്പത്തീക അസമത്വങ്ങലോ ഇല്ല . അതുകൊണ്ടാവാം അത് അന്ധമാനെന്നു പറയുന്നത് . അതുകൊണ്ട് തന്നെ എന്റെ നായികയുടെ ജാതി ചോദിക്കുന്നതില്‍ പ്രസക്തിയും ഇല്ല. അവര്‍ക്ക് ഞാന്‍ ശകുന്തള എന്ന് പേരിടുന്നു. ശകുന്തളയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ജാതിയില്‍ താഴ്ന്നതെങ്കിലും സമ്പത്തീകമായി മുന്നില്‍ നിന്നിരുന്ന നായകനും അവരെ സ്നേഹിച്ചു. അയാളെ നമുക്ക് സുശ്രുതന്‍ എന്ന് വിളിക്കാം .

പ്രണയം പൂര്‍ണ്ണമാകുന്നത് പരസ്പരം പങ്കുവയ്ക്കാപെടുമ്പോഴനെങ്കില്‍ ആ പങ്കുവയ്പ്പാണ് അവരുടെ പ്രണയത്തെ അല്പയുസാക്കിയത്. ഋതു മാറിയപ്പോള്‍, സുശ്രുതനും മാറിയിരുന്നു. ജാതിയുടെയും സമ്പത്തിന്റെയും പിടിവാശിക്ക്‌ മുന്നില്‍ തകര്‍ന്ന ആ പ്രണയത്തിന്റെ തിരുശേഷിപ്പാകാന്‍ ആ ഭ്രുണത്തെ ആരും അനുവദിച്ചില്ല.

വന്ജിക്കപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണുനീരിനു സംഹാരശേഷി ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ കത്തിയമര്‍ന്നെനെ!!! എങ്കിലും ശകുന്തളയുടെ കണ്ണീരും ശാപവും സുശ്രുതനെ പിന്തുടര്‍ന്നു. ഉപേക്ഷിക്കപെട്ട മകളുടെ മുന്നില്‍ വച്ച് അവരുടെ അമ്മ അയാളെ ശപിചെത്രേ..
"ഈ മുറ്റത്ത്‌ ഇനി ഒരു കുഞ്ഞു ഓടിക്കളിക്കില്ല "..

വര്‍ഷങ്ങള്‍ക്കിപ്പുറം സുശ്രുതനും അയാളുടെ പുതിയ ഭാര്യയും ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നു. ശപിക്കപെട്ട മണ്ണ് ഒരു കുഞ്ഞിക്കല്ടിവയ്പ്പിനും...

ശകുന്തള വിവാഹിതയായി... 2 മക്കളുടെ അമ്മയായ അവരെ പിന്നെ വേട്ടയാടിയത് നാട്ടിലെ വിശുദ്ധന്മാര്‍ ആയിരുന്നു. സുശ്രുതന്റെ പഴയ കാമുകിയുടെ ഭര്‍ത്താവായി അയാളെ ജനം എതിരേറ്റപ്പോള്‍, അവള്‍ വീണ്ടും തനിച്ചായി... പിന്നെ ജീവിതവുമായി അവളുടെ സമരം. മക്കളെ നാട്ടിലാക്കി പുറത്തേക്കു ജോലി തേടി പോയ അവളെ കാത്തിരുന്നത് മകളുടെ ചേതനയറ്റ ശരീരം ആയിരുന്നു. കാരണങ്ങള്‍ ഒന്നും പറയാതെ ഒരു അത്മഹത്യ...

പഴയ കൂട്ടുകാരിയുടെ മുന്നില്‍ എനിക്കെന്തു കൊണ്ട് ഇങ്ങനെ വന്നു, ദൈവം എന്ത് കൊണ്ട് എന്നോട് കരുണ കാണിച്ചില്ല എന്ന് അവര്‍ കരഞ്ഞപ്പോഴാണ് ഞാന്‍ അവരെ ശ്രദ്ധിക്കുന്നത്. അവരുടെ ദുഖങ്ങള്‍ക്ക്‌ ആരാണ് ഉത്തരവാദി? കൌമാര ചപല്യങ്ങള്‍ക്ക് തന്നെത്തന്നെ അടിയറവു വച്ച അവര്‍ തന്നെയോ ? അഭിമാനം കാക്കാന്‍ സ്നേഹിച്ച പെണ്ണിനേയും സ്വന്തം കുഞ്ഞിനേയും തിരസ്ക്കരിച്ച അവളുടെ കാമുകനോ? അല്ലെങ്കില്‍ ഈ സമൂഹമോ? ആരാണ് ..... !!!!

4 comments:

  1. സോണീ, കഥനശൈലി കൊള്ളാം. പ്രതിഷേധമാണ് സോണിയുടെ പോസ്റ്റുകളുടെ മുഖമുദ്ര എന്ന് തോന്നുന്നു. സമൂഹത്തോടുള്ള പ്രതിഷേധം. അത് വളരെ നല്ലത് തന്നെ. പക്ഷെ അതൊന്ന് കഥയില്‍ / അല്ലെങ്കില്‍ ലേഖനത്തില്‍ നിന്നും സോണി തന്നെ പറയാതെ വായനക്കാരന്‍ മനസ്സിലാക്കുന്നിടത്തേക്ക് എത്തിക്കണം. അപ്പോള്‍ സോണിയിലെ എഴുത്തുകാരി പൂര്‍ണ്ണതയിലെത്തും. പണ്ട് പഠിക്കുന്ന കാലത്ത് എന്റെ എല്ലാ കഥകളിലേയും അവസാന വാക്കാണ് ഇപ്പോള്‍ സോണിയുടെ ഈ പോസ്റ്റില്‍ അവസാനം കണ്ടത്. ഈ ദുഷിച്ച സമൂഹത്തിനൊരു മോചനമായി എന്നൊക്കെയായിരുന്നു അന്നത്തെ എന്റെ ഒരു രീതി.. :)

    ReplyDelete
  2. കൊള്ളാം. നന്നായിട്ടുണ്ട്

    മുകളിൽ മനോരാജ് പറഞ്ഞതിനോട് കുറച്ച് യോജിക്കുന്നു. കഥ നൽകുന്ന സന്ദേശം വിശദീകരിക്കാതെ തന്നെ വായനക്കാർ മനസ്സിലാക്കുന്ന തരത്തിലേക്ക് എഴുത്തിനെ മാറ്റിയാൽ കൂടുതൽ ഹൃദ്യമാവും. ഇതിനെ ഒരു ഉടുപ്പൊക്കെ ഇടുവിച്ച് പൊട്ടൊക്കെ തൊടീപ്പിച്ച് ഒന്നു വായനക്കാരന്റെ മുന്നിൽ നിർത്തി നോക്കൂ. :)

    ReplyDelete