Tuesday, December 14, 2010

എന്റെ ഓരോരോ ആഗ്രഹങ്ങളേ

ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പിന്നെ ഞാനായിട്ട് ആരുടേം ജീവന്‍ എടുക്കെണ്ടാണ് വച്ച് ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നെ പത്രപ്രവര്‍ത്തനം ആയിരുന്നു ഇഷ്ടം. ലീല മേനോന്റെ ഒക്കെ ഇന്റര്‍വ്യൂ കേട്ട് വെള്ളമിറക്കി ഇരുന്ന നാളുകളെ ഇന്നും എനിക്ക് ഇഷ്ടമാണ്. അവരെ പോലെ , പുലി പ്രഭാകരനെയും വീരപ്പനെയും ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നത് സ്വപ്നം കണ്ടു എത്ര നേരം കളഞ്ഞിട്ടുന്ടെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഏതായാലും എനിക്ക് ഇന്റര്‍വ്യൂ സ്ലോട്ട് അനുവദിക്കുന്നതിന് മുന്‍പേ അവരെ യമന്‍ കൊണ്ട് പോയി.

പിന്നെ ഒരാഗ്രഹം ആനേനെ വാങ്ങാനായിരുന്നു. സര്‍ക്കാര്‍ അതിനും വിലക്കെര്പെടുത്താന്‍ പോകുവാ, സ്വകാര്യ വ്യക്തികള്‍ക്ക് ഇനി ആന ഉടമസ്ഥത ഇല്ല . അങ്ങനെ ആനേനെ മുറ്റത്ത്‌ കെട്ടാനുള്ള ആഗ്രഹവും ബാക്കിയായി. പിന്നെ ഒന്ന് പലിശ രഹിത ബാങ്കിംഗ് തുടങ്ങണം എന്നായിരുന്നു. അതെന്താകുമോ ആവോ?

എന്റെ നല്ല കാലത്തിനു അമേരിക്കന്‍ പ്രസിടെന്റിനെ ഒന്നും ഇന്റര്‍വ്യൂ ചെയ്യുന്ന സ്വപനം ഞാന്‍ കണ്ടില്ല... അല്ലേല്‍ ഈ പോസ്റ്റ്‌ ഞാന്‍ വല്ല ഗ്വന്റിനമോ ബെയില്‍ നിന്നും ചെയ്യേണ്ടിണ്ടി വന്നേനെ :(

4 comments:

  1. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം......

    ReplyDelete
  2. എത്സാ .. നമക്ക് ഒരു കുഴിയാനേ വളർത്താന്നേ.. ഏതു സർക്കാരാ പിടിക്കാൻ വരുക എന്ന് നോക്കാം. (നക്ഷത്രങ്ങൾ സ്വപ്നം കാണൂ .. ആകാശം നമ്മുടെ സ്വന്തം)

    ReplyDelete
  3. സ്വപ്നങ്ങള്‍ക്ക് ഞാന്‍ അവധി കൊടുത്തു
    സ്വര്‍ഗ്ഗത്തില്‍ ഞാനൊരു മുറിയെടുത്തു..

    ReplyDelete
  4. എങ്ങാനും സര്‍ക്കാര്‍ നയം മാറ്റി ആനയെ വാങ്ങാന്‍ അവസരം കിട്ടുകയാണെങ്കില്‍ ദിവാരേട്ടനെ ഒന്ന് പരിഗണിക്കണേ... Experienced ആണ്...

    ReplyDelete