+2 കാലത്തേ കൂട്ടുകാരിയുടെ ലൈന്‍ , ബസ് മാറി വൈപ്പിന്‍ പരൂര്‍ റൂട്ടില്‍ ബസ് ഓടിക്കാന്‍ വന്നത് ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അന്നൊക്കെ സ്ടന്റിലേക്ക് കയറാനും ഇറങ്ങാനും ഒരു റോഡ് മാത്രമേ ഉള്ളു. ഞങ്ങള്‍ സ്ടന്റിനുള്ളിലേക്ക് നടക്കുന്ന സമയത്താണ് ഈ പഹയന്‍ ബസും കൊണ്ട് വരുന്നേ. പിന്നെ അവിടെ ആകെ സംശയമാണ്. ആകെ ഒരു ബഹളം. നങ്ങളുടെ ദേഹത് മുട്ടി മുട്ടില്ല എന്നാ മട്ടിലാണ് ഇങ്ങോരുടെ ഡ്രൈവിംഗ്. പിന്നെ, ഇങ്ങോരെ കണ്ടാല്‍ ഞങ്ങള്‍ റോഡ് ക്രോസ് ചെയില്ല. കക്ഷി വണ്ടിം കൊണ്ട് പോകാന്‍ വെയിറ്റ് ചെയ്യും. ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ കാത്തു അയാളും. കലാപരിപാടിക്ക് ഒരു മുടക്കവും ഇല്ല. ഇങ്ങനെ ഇയാള്‍ടെ വേഷംകെട്ട് കാരണം ഞങ്ങള്‍ ഒരിക്കെ ആംബുലന്‍സ് നു മുന്നിലും പെട്ടു. ആശുപത്രിയില്‍ പോകാന്‍ വേറെ വണ്ടി നോക്കേണ്ട എന്ന് അന്ന് കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു
ഇനിയും ഉണ്ട് ജെനുസുകള്‍. എറണാകുളം കൊടുങ്ങല്ലൂര്‍ ബസിലെ ഡ്രൈവര്‍ നു മാല്യങ്കര കൊള്ലെജിന്നു പെണ്‍കുട്ടികള്‍ കയറിയാല്‍ പിന്നെ കണ്ട്രോള്‍ കിട്ടില്ല. ചെറിയ ക്ലാസ്സിലെ കുട്ടികളെ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല .. അങ്ങനെ .. അങ്ങനെ...
ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെക്കുടി പേടിച്ചരണ്ടു നടന്നു പോകുന്ന മുടന്തന്‍ കുഞ്ഞാടിനെ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം മനസുഖം ആണ് ഇവര്‍ക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ..ഇവരെ നേരെ നിര്‍ത്തിയാല്‍ കുറെ ആളുകളെങ്കിലും ബസ് ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് തോന്നുന്നത്. പിന്നെ ശാസ്ത്രിയമായ ഒരു സമയക്രമവും. തിരക്കുള്ള റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട് ബസ് വന്നാലുള്ള ഗതി ഒന്നാലോചിക്കൂ.. കമ്പിയില്‍ തൂങ്ങിക്കിടന്ന പലപ്പോഴും ഇങ്ങനെ ഉള്ള റൂട്ടിലെ യാത്രകള്‍. അതൊന്നും പരിഹരിക്കാതെ എല്ലാരും ബസില്‍ യാത്ര ചെയ് എന്ന് വിളിച്ചു കൂകിട്ടു കാര്യമില്ല
Note: Jesus and Kodungalloramma : buses that ply in our route
അതിലൊക്കെ ഉപരിയായി കണ്ടക്ടറടക്കമുള്ള ഞരമ്പുകളുടെ കരലാളനങ്ങളും :-(
ReplyDeleteമൂന്ന് ബസ് മാറി കയറി വന്ന കഷ്ടപാട് എനിക്ക് അറിയാം. ബസ് യാത്രകാരുടെ കഷ്ടപാട് ഇവരൊക്കെ ഒന്ന് മനസിലാകാന്‍ ഇത് തന്നെ മാര്‍ഗം. ഒന്നുണ്ട്, ഇന്നലെ ബസില്‍ യാത്ര ചെയ്തവര്‍ കഷ്ടപ്പെട്ട് കാണും, ബാക്കി ഉള്ളവര്‍ സുഖമായിട്ടു അവരുടെ വണ്ടിയില്‍ യാത്ര ചെയ്തും കാണും. രീതികള്‍ മാറ്റിയിട്ടു കാര്യം ഇല്ല , മനുഷ്യര്‍ മാറണം.
ReplyDeleteസോണിയുടെ ബ്ലോഗുകള്‍ ഒരു ഐ ഒപെനെര്‍ ആകട്ടെ. അഭിനന്ദനങ്ങള്‍!!!
ബസ് ചിന്തകള്‍ കൊള്ളാം! പെണ്‍കുട്ടികള്‍ക്ക് എന്തായാലും ഇതൊക്കെ വെല്ലുവിളി തന്നെ :)
ReplyDeleteവ്യത്യസ്തമായ ഒരു അനുഭവം ഇന്നലെ സുഹൃത്ത് പറഞ്ഞത് കേട്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി.. ആക്സിടന്റ്റ് ആയ ആള്‍ കൈ വിറച്ചു കൊണ്ട് മൊബൈല്‍ അമര്ത്താന്‍ ശ്രമിക്കുന്നു.. സഹായിക്കാന്‍ എന്ന് പറഞ്ഞ് ഓടി വന്ന ആള്‍ മൊബൈല്‍ എടുത്തു സ്ഥലം വിടുന്നു!!!! എങ്ങനെ ഉണ്ട്??
തെറ്റായി മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്ത മറ്റൊരു ദിവസം......
ReplyDeleteall the "days" are celebrated like that only. a mere celebration. mother's day, father's day, environment day, earth day, .. do we really understand the WHY behind it?
ReplyDeleteപരമാവധി പബ്ലിക് ട്രാൻസ്പോർട്ട് ഉപയോഗിക്കണം എന്ന ആഗ്രഹം മനസ്സിലുള്ളപ്പോൾ തന്നെ അതിനു തക്ക കാര്യക്ഷമമായ സംവിധാനങ്ങൾ നിലവിലല്ലോ എന്ന ദു:ഖവും തോന്നാറൂണ്ട്. ബസ് ജീവനക്കാരുടെ അതിരുകടന്ന കോപ്രായങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത മലയാളിയുണ്ടോ? ‘കരലാളനങ്ങളൂം’ ‘ദ്വയാർത്ഥപ്രയോഗങ്ങളും’ സൃഷ്ടിക്കുന്ന ലജ്ജാവഹമായ അന്തരീക്ഷത്തിൽ നമ്മുടെ സഹോദരിമാരോട് ബസ് ഡേയിൽ കോപറേറ്റ് ചെയ്യാൻ പറയാൻ തക്കവണ്ണം തൊലിക്കട്ടി ഇല്ലാതെ പോയി.. :(
ReplyDeletehahahahaaa.......
ReplyDeleteiyalku njan vachittundu .....
sush ne onnu kanatteee
nice,,, keep it up,,,,,,,,,
ReplyDeleteസോണീ,
ReplyDeleteഇതൊന്നും നമ്മുടെ പ്രൈവറ്റ് ബസ്സ് ചേട്ടായിമാര്‍ കാണണ്ട. ഇത് മതി അവര്‍ക്കൊരു മിന്നല്‍പണിമുടക്ക് നടത്താന്‍. കാക്കനാട് താമസിക്കുന്നത് കൊണ്ട് സോണി രക്ഷപ്പെടും. പെടുന്നത് ഞാനൊക്കെയാണേ :)
Nice.. Clearly communicated your point of view.. keep it up..
ReplyDeletehehe...nice one. :)
ReplyDeleteനർമ്മം ചാലിച്ച് കാര്യങ്ങളെ മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചു.എന്നാൽ, അക്ഷരത്തെറ്റുകൾ ധാരാളം.ശ്രദ്ധിക്കുക.എഴുതുക ഇനിയും..ഇനിയും.എല്ലാ ആശംസകളും.
ReplyDeleteകൊള്ളാം, എഴുത്ത്!
ReplyDeleteകൂടുതൽ എഴുതൂ, എഴുതിത്തെളിയൂ!
കൊച്ചി മീറ്റ് പോസ്റ്റ് ഇട്ടിട്ടുണ്ട്.
http://jayanevoor1.blogspot.com/2011/01/blog-post.html
അപ്പൊ കിലോക്കണക്കിന് അളന്നാല്‍ സൂചി 36 കടക്കില്ല അല്ലെ?!!
ReplyDeleteജീസസ്സും കൊടുങ്ങലൂരമ്മയും. യവനിക സിനിമയിലെ ഒരു ഡയലോഗ് ഓർമ്മ വന്നു.
ReplyDelete‘അയ്യപ്പനും വിഷ്ണുവും. രണ്ടും ദൈവനാമങ്ങൾ തന്നെ‘
മാല്യങ്കര കോളേജിലാ പഠിച്ചത് അല്ലേ ? ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് അവിടെത്തന്നെ. എന്റെ നാട് മുനമ്പം.
no.. i am a UCian :) ente naadu Chettikkadu.. near maliankara college
ReplyDeleteയൂസിക്കാരത്തി ആണെങ്കിൽ ഞാനും അങ്ങനെ തന്നെ. ഡിഗ്രി ക്ലാസ്സിൽ 3 മാസം ഞാനും പഠിച്ചിട്ടുണ്ട് യൂസിയിൽ. ജീവിതം അപ്പോഴേക്കും മറ്റൊരു വഴിക്ക് തിരിഞ്ഞുപോയി. ചെട്ടിക്കാടെന്ന് പറയുമ്പോൾ നമ്മൾ അയൽവാസികളായി. എന്റെ വീടിന് ഏറ്റവും അടുത്തുള്ള ബ്ലോഗർ എന്ന പദവി പള്ളത്താംകൂളങ്ങരക്കാരൻ മണികണ്ഠന് നഷ്ടപ്പെട്ടിരിക്കുന്നു :)
ReplyDelete