Sunday, January 30, 2011

ഐസ് ക്രീം പാര്‍ലര്‍ : ഒരു "വെറും പെണ്ണി"ന്റെ കണ്ണിലുടെ

സ്ത്രീ പീഡനവും പെണ്‍വാണിഭവും എന്താണെന്നു മനസിലാക്കാന്‍ പ്രായം ആകുന്നതിനു മുന്‍പേ കേട്ട് തുടങ്ങിയ പേരുകളാണ് സൂര്യനെല്ലിയും ഐസ് ക്രീം പാര്‍ലരും ഒക്കെ. എല്ലാ ദിവസവും പത്രം വായിപ്പിച്ചു റിപ്പോര്‍ട്ട്‌ എഴുതിപ്പിക്കുന്ന ശീലം അമ്മാവനുണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു ഈ വാര്‍ത്തകള്‍ അത്ര നേരത്തെ കണ്ണില്‍ പെട്ടത്. ചിലപ്പോഴെങ്കിലും ഈ പണി ഞങ്ങള്‍ക്ക് ഒരു കടത്തു കഴിക്കല്‍ മാത്രം ആയിരുന്നു. വൃത്തിയില്ലാതെ എഴുതിയതിനു തല്ലിയ അമ്മാവനോട്, ഇത് സ്ത്രീ പീഡനം ആണെന്ന് പറഞ്ഞപ്പോള്‍ ഒന്ന് എക്സ്ട്രാ കിട്ടി. അപ്പോഴും ഇതൊക്കെ പറയാന്‍ പാടില്ലാത്ത വാക്കുകളില്‍ ഒന്നാണെന്ന് മാത്രമേ കരുതിയുള്ളു.

ഭക്ഷണം വേണ്ടത്തപ്പോഴും, പഠിക്കാന്‍ മടി കാണിക്കുമ്പോഴും തല്ലു കൊള്ളുന്നതല്ല സ്ത്രീ പീഡനം എന്ന് മനസിലാകുന്നത്, മനോരമയുടെ സുപ്പ്ലിമെന്റില്‍, സുര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന പേരിലോ മറ്റോ വന്ന ഒരു ഫുള്‍ പേജ് വാര്‍ത്തയാണ്. മുടി ഇരുവശത്തേയ്ക്കും അലസമായി പിന്നികെട്ടി, ഒരു പാവാടക്കാരി. വിഷാദവും നിസ്സഹായതയും നിഴലിക്കുന്ന മുഖം. അവളുടെ തോളില്‍ ഉറങ്ങുന്ന ഒരു പിഞ്ചു കുഞ്ഞ്. അന്ന് മുതലിന്നോളം, ഏതു പെണ്‍വാണിഭ-പീഡന വാര്‍ത്തയും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അവളുടെ മുഖം ആണ്.

ഒരിടവേളയ്ക്ക് ശേഷം ഐസ് ക്രീം പാര്‍ലര്‍ വീണ്ടും പൊങ്ങി വന്നിരിക്കുകയാണിപ്പോള്‍. വോട്ടു വാങ്ങാനും കൊടുക്കാനും, പ്രതികരിക്കാനും, പ്രതികാരം ചെയ്യാനും ഒരു ഐസ് ക്രീം പാര്‍ലര്‍ സ്റ്റൈല്‍. ലൈഗീകതയെ പ്രത്യക്ഷത്തില്‍ അറപ്പായും പരോക്ഷത്തില്‍ ആനന്ദമായും കാണുന്ന മലയാളി ലൈഗീക വിശുദ്ധി പാലിക്കാത്തവരെ ഏതു കണ്ണിലുടെ ആകും കാണുക എന്നെ പ്രത്യേകം പറയേണ്ടതില്ല. സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലഘനവും. ലൈഗീകമായി ആക്രമിക്കപ്പെടുന്ന സ്ത്രീ ആ വേദനയും അപമാനവും ജീവിതകാലം മുഴുവന്‍ കൊണ്ടുനടക്കുന്നുണ്ടാവും.അവരെ വീണ്ടും ആ ദുഷിച്ച ഓര്‍മകളിലേക്ക് തള്ളി വിടുന്നത് കൊണ്ട് നമുക്കെന്താണ് ഗുണം? ഒരേ ഇരയെ വീണ്ടും വേട്ടയാടെണ്ടതുണ്ടോ?

തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപെടനമെന്നു എല്ലാവരെയും പോലെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സുപ്രീം കോടതി വരെ പോയിട്ടും ഈ കേസില്‍ തോല്‍വി ഇരന്നു വാങ്ങിയ ഗവര്‍മെന്റും, ഇതൊക്കെ മുതലെടുക്കുന്ന രാഷ്ത്രിയക്കാരും വീണ്ടും ഈ നാടകം ആര്‍ക്കു വേണ്ടിയാണു ആടുന്നത്? ഈ നാടകത്തില്‍ രാഷ്ത്രിയക്കാരും മാധ്യമങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നത് ഒരു വിവാദ നായികയുടെ ജീവിതമാണ്‌. അവരുടെ ജീവിതം വച്ച് നമ്മള്‍ ആവശ്യത്തിനു കഥകളും വാര്‍ത്ത‍കളും ഉണ്ടാക്കിയില്ലേ? ഇനി എങ്കിലും അവരെ അവരുടെ വഴിക്ക് വിട്ടുകുടെ? സ്വകാര്യത ചിലരുടെ മാത്രം ആവശ്യമാണോ? റെജിനയ്ക്കും, അവരെ പോലെയുള്ള മറ്റു പെണ്‍ കുട്ടികള്‍ക്കും സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഇല്ല എന്നാണോ?



PS : ചരിത്രവും രാഷ്ട്രിയ മുതലെടുപ്പുകളും വായിച്ചു തര്‍ക്കിക്കാന്‍ സമയവും സൌകര്യവും ഇല്ലാത്ത ഒരു "വെറും പെണ്ണിന്റെ" കാഴ്ച്ചപ്പാടാണിത് . ബുദ്ധിജീവികള്‍, social activists , please excuse.

7 comments:

  1. ഒരു രാഷ്ട്രീയക്കാരനും ഒരു പ്രശ്നവും പരിഹരിക്കണമെന്നോ കുറ്റവാളികളെ ശിക്ഷിക്കണമെന്നോ ഇല്ല. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാണ് അവരുടെ അടുത്ത ഇലക്ഷന്റെ ആയുധം.

    ReplyDelete
  2. പോസ്റ്റ്‌ സമയോചിതമായി.

    "സ്ത്രീക്ക് നേരെ ഉള്ള അവളുടെ സമ്മതം കുടാതെ ഉള്ള സ്പര്‍ശനം പോലും അവളുടെ അത്മാഭിമാനത്തിലെക്കുള്ള കടന്നു കയറ്റമാണ്" അല്ല ഒരു സംശയം... ഇത് ഒരു പെണ്ണ് ആണിനോട് കാണിച്ചാലോ.. അത് എന്തിന്റെ കടന്നു കയറ്റമായിരിക്കും? ഓ... അവര്‍ അങ്ങനെ ചെയ്യില്ലായിരിക്കും അല്ലെ?

    ReplyDelete
  3. മീഡിയ എത്തിക്സ് എന്നാ ഒരു സംഭവം ഉണ്ടോ ? ചില്ല ചാനലുകള്‍ ഉണ്ട് , ഒരു രണ്ടു സെക്കന്റ്‌ വീഡിയോ ക്ലിപ്പ് കിട്ടിയാല്‍ അത് കൊണ്ട് രണ്ടു ദിവസം ഇരിക്കുന്ന ജൌര്‍ണളിസം ആണ് ഇപ്പോള്‍ ഉള്ളത്...... പരസ്യം ആക്കാന്‍ പലരും ആഗ്രഹികാത്ത കാര്യങ്ങള്‍, അവരുടെ അനുവാദം പോലും ഇല്ലാതെ പുറത്തു കൊണ്ട് വരുക. ഇന്ത്യയില്‍ മീഡിയ നിയമം കര്‍ശനം ആക്കണം. പിന്നെ പീഡനം, അത് സ്ത്രീ ആണെങ്കില്ലും പുരുഷന്‍ ആണെങ്കില്ലും ഒരു നിയമം വരണം. ഒരാളെ ദ്രോഹികാന്‍ പോലും പെണ്‍കുട്ടികള്‍ ഈ നിയമം ഉപയോഗിക്കാന്‍ തയാര്‍ ആണ്. രാഷ്ട്രിയ കുറിച്ച് നോ കമന്റ്സ് :-) മുന്ന് വര്‍ഷത്തെ കോളേജ് രാഷ്തൃയും കൊണ്ട് ഒരു കാര്യം മനസിലായി, ഏതു പാര്ടികാര്‍ ആയാലും , തീരുമാനങ്ങള്‍ വരുന്നത് ഒരു മുറിയില്‍ നിന്നും ആണ്... പിന്നെ നമ്മള്‍ എന്തിന്നു അടി കൂടണം. അവര്‍ പറയുന്ന പോല്ലേ ജനം എന്നും കഴുതകള്‍ ആയിരിക്കും..........

    ReplyDelete
  4. ഇതിപ്പോൾ സ്വകാര്യത ഇല്ലാതായത് റെജീനയ്ക്കല്ല; കുഞ്ഞാലിക്കുട്ടിക്കല്ലേ!?

    എന്തായാലും ചാനലുകൾ പെരുകിയതോടെ പൊറാട്ടുനാടകങ്ങൾ ഒരുപാടു കൂടി.

    ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്നുമാത്രം പറയാം.

    ReplyDelete
  5. ആരാന്റമ്മയ്‌ക്ക് ഭ്രാന്ത് വന്നാല്‍... കാണാന്‍ നല്ല ചേല്‌...
    അതു തന്നെ...

    ReplyDelete
  6. ഈ പോസ്റ്റ് കൈകാര്യം ചെയ്ത വിഷയത്തിനെ ഞാനും അംഗീകരിക്കുന്നു. പക്ഷെ ഹെഡിംഗ് അത് വേണ്ടായെന്ന് തോന്നിപ്പോകും, കാരണം ഐസ്ക്രീമിലെ പെണ്ണും ഈ വിഷയത്തിലെ പെണ്ണും രണ്ട് തന്നെ. ഒരുപക്ഷെ ഈ കേസില്‍ മാനഭംഗം സംഭവിച്ചത് കുഞ്ഞാലിക്കുട്ടിക്കാണെന്ന് സമ്മതിക്കേണ്ടി വരും :))

    @ കാര്‍ന്നോര് : പരിഹരിക്കപ്പെടാത്ത പ്രശ്നം :))
    പണ്ട് നാദാപുരത്ത് അരങ്ങേറിയ വിഷയം ഓര്‍മ്മയുണ്ടാകുമല്ലോ, വാണിഭം, മാനഭംഗം ചെയ്യുന്നതിനേക്കാള്‍ ഭീകരമാണ് അത് ആരോപിക്കപ്പെടുന്നത് എന്നെനിക്ക് തോന്നുന്നു.

    (പരിഹരിക്കപ്പെടാത്ത പ്രശ്നമല്ല, പുകമറയ്ക്കുള്ളില്‍ നിന്ന് ഒരു മാജിക് പോലെ പ്രശ്നമുണ്ടാക്കി നേട്ടമുണ്ടാക്കുന്നതാണ് ഇലക്ഷനുകള്‍ക്കുള്ള വജ്രായുധം. മുമ്പ് നടന്നത് എന്തായാലും ഇന്നിവിടെ നടക്കുന്നില്ല, ഡോക്ടര്‍ പറഞ്ഞ പോലെ ഉപ്പ് തിന്നവന്‍ വെള്ളം കുടിക്ക തന്നെ വേണം, എന്തെന്നാല്‍ ഇതിനൊക്കെ പിന്നില്‍ പല നാറിയ കഥകളുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്-ആനുകാലിക വാര്‍ത്തകള്‍ ഉദാഹരണം)

    btw, ലേഖനം നന്നായിരിക്കുന്നു, തുടരട്ടെ :)
    ഇതിന്ന് മുമ്പത്തെ സംഭവവും വായിച്ചു, (ചിരിച്ചു പോയ്, അമ്മേടെ ആ വാക്കുകള്‍ വായിച്ച്!!)

    ReplyDelete