ഉടമകളില്‍ നിന്ന് ഭൂമി പിടിച്ചു വാങ്ങി നമ്മള്‍ എല്ലാവരും ജന്മികള്‍ ആയി എന്ന് സുരേഷ് സര്‍ പറഞ്ഞപ്പോള്‍ ഞാനും അത് ശരി വച്ചു.അതേ!! എല്ലാവരും മുതലാളിമാരായി. മണ്ണും വെള്ളവും ചൂഷണം ചെയ്യാനുള്ള അവകാശത്തിന്മേല്‍ താത്കാലികമായ ഒരു ഒരു സമത്വം മാത്രമേ വാങ്ങിയുള്ളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ ആ അവകാശം പോലും നമുക്ക് നഷ്ടമാവുകയാണ്. അവകാശങ്ങള്‍ ഒരു ന്യുനപക്ഷത്തിനു മാത്രമായി സ്വന്തമാവുകയാണ്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ ചൂഷണം ചെയ്യാനുള്ള അവകാശം. അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം! പട്ടിണി മരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും അടിച്ചമര്ത്തലുകളുടെയും മുകളില്‍ കെട്ടിപ്പടുകുന്ന വികസനവും സാമ്പത്തിക വളര്‍ച്ചയും മാത്രമാണ് കാണുന്നത് . ഷോപ്പിംഗ് മാളുകളും ആഡംബര വാഹനങ്ങളും വാഴുന്ന നിരത്തുകള്‍ നോക്കി ജീവിത നിലവാരം മെച്ചപ്പെട്ടെന്നു പറയുമ്പോള്‍, നമ്മള്‍ മറന്നു പോകുന്ന ഒരു വലിയ ജനവിഭാഗമുണ്ടിവിടെ.
നഴ്സറി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ആന്റ്യമ്മ ചൊല്ലി തരുന്ന ഒരു കവിതയുണ്ടായിരുന്നു. അടിയാന്റെ മുറ്റത്ത് അവന്‍ നട്ട് വളര്‍ത്തിയ വാഴ വെട്ടികൊണ്ട് പോകുന്ന ജന്മിയെ കുറിച്ച്. അസമത്വം എന്ന് ഇപ്പോള്‍ വാതോരാതെ പ്രസംഗിക്കുന്ന പ്രതിഭാസത്തെ പറ്റി എനിക്ക് കിട്ടിയ ബാലപാഠം. അത് കൊണ്ട് തന്നെ, അപ്പയുടെ കഴുത്തിലെ മുറിവ് അത് അദ്ദേഹം അര്‍ഹിചിരുനില്ല എങ്കില്‍ കൂടി എന്നെ വേദനിപ്പിച്ചിട്ടില്ല . ആ മുറിവ് കാലത്തിന്റെ അനീവാര്യതയായിരുന്നു. അതൊരു ഓര്‍മ്മപ്പെടുത്തല്‍ കുടെയാണ്.
ചരിത്രം ആവര്‍ത്തിക്കുന്നു എന്ന് ഹെഗേല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍ ഇന്ന് എന്നത് പോയ കാലത്തിന്റെ പുതിയ വെര്‍ഷന്‍ ആണ് . വമ്പന്‍ കുത്തകകളും , രാഷ്തൃയക്കാരും ബ്യുറോകാറ്റ്സും മുടിപ്പിക്കുന്ന നാട് . മുറിവുകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. പക്ഷെ, ബന്ധങ്ങളുടെയും കടമകളുടെയും കെട്ടുപാടുകളില്‍ എന്റെ ചോര എനിക്ക് പോലും സ്വന്തമല്ല... അത് കൊണ്ട് ഞാനും രക്ഷപെടുകയാണ്. ഒരു ഒളിച്ചോട്ടം.. എന്റെ മാത്രം ലോകത്തേയ്ക്ക്.
innu ee naattil nanma vithakkanamennu agrahikkunnavar mandanmaranu, iniyoru viplavamundakanamennagrahikkunnavar outdated ayi prakhyapikkapettirikkayuanu... viplavam verum thilakkunna chorayanenna thettidhaarana mattan kazhivulla nammale yuva thalamurakal ithu pole vayadachu nilkendi varunna nissahayavasthayilum... swarthatha mathramanu ee noottandinte vijaya manthram,,, maattam agrahikkunnavar ellam ulliladakki oru metamorphosis sample aakunnu
ReplyDeleteoru sahridaye kandethiyathil njan santhoshikkunnu suhruthe...
ന്റമ്മോ.... ഇതെവിടെക്ക് പോകുന്നെന്നാ പറഞ്ഞെ?!!
ReplyDeleteവിപ്ലവം എന്നും അങ്ങനെ തന്നെ ആയിരുന്നെല്ലോ. സാമ്രാജ്യങ്ങളെ തകര്‍ത്തവര്‍ പുതിയ സാമ്രാജ്യങ്ങള്‍ ഉണ്ടാക്കുന്നു. മുതലാളിതത്തിനെ തകര്‍ത്തവര്‍ മുതലാളിമാര്‍ ആകുന്നു. ഇന്നത്തെ അടിയാന്‍ നാളത്തെ ജന്മി ആകുന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടട്ടെ....
ReplyDeleteചിന്തയും ഭാഷയും രണ്ടും നന്നായിട്ടുണ്ട്.
ചരിത്രം നമ്മുടെ ജീവിതത്തിന് പുറത്തല്ല. നമ്മിലൂടെയാണ് അതിന്റെ പോക്കുവരവുകള്‍. ഇരയും ഉടയോനും ജന്‍മിയും അടിയാളനുമായി ചരിത്രം അരങ്ങൂ തകര്‍ക്കുന്നത് നമ്മുടെ ജീവിതങ്ങളിലൂടെ തന്നെയാണ്.
ReplyDeleteനല്ല പോസ്റ്റ്. ഭൂപരിഷ്കരണത്തിന്റെ തഴമ്പുള്ള കഴുത്തിലെ ആ മുറിപ്പാടു മുതല്‍ ആത്മാംശവും രാഷ്ട്രീയവും ചരിത്രവും ഇഴചേര്‍ക്കുന്ന എഴുത്തു രീതി പുതുമയുള്ളത്.
വിപ്ലവം , സമത്വം - ഇതെല്ലാം ചരിത്രം ആണ്. ഇന്നത്തെ ലോകത്ത് അതിനൊന്നും ഒരു പ്രസക്തിയും ഇല്ല. പണം, പദവി - അത് ആണ് ഇന്ന് മനുഷ്യരെ വേര്‍തിരികുന്നത്. എഴുത്ത് നിര്‍ത്തരുത്. നല്ല കാഴ്ചപാട് ആണ്. ഒരു ബ്ലോഗ് എന്നതിലുപരി ലേഖനങ്ങള്‍ എഴുതാന്‍ ശ്രമികുക.
ReplyDeletegood one
ReplyDelete