കിട്ടിയ പോലെയാണ് .. എല്ലായിടത്തും കേറി ഇറങ്ങി, മാര്‍ക്കറ്റ് മുഴുവന്‍ വാങ്ങാന്‍ പറ്റുമെങ്കില്‍ അതും ചെയ്യും. പിനീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കൂടി വാരി കളയേണ്ടി വരും . അങ്ങനെ ഒരു മാര്‍ക്കറ്റ് വിസിറ്റില്‍ ആണ് ചേന കണ്ണില്‍പെടുന്നത്. എന്നാല്‍ ഇനി പരീക്ഷണം ചേനയില്‍ ആക്കാം എന്ന് വച്ച്. ആര്‍ഭാടമായി ചേനയും വാങ്ങി വീട്ടിലേക്കുപോന്നു.
ഒരു ശനിയാഴ്ച ദിവസം കുക്ക് ചെയ്യാം എന്ന് തീരുമാനിച്ചു. അന്നാണെങ്കില്‍ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കും. നിഷയ്ക്ക്ഓഫീസില്‍ പോകണം . ഞാന്‍ തന്നെ കുക്ക് ചെയ്തോളാം എന്നേറ്റു. ഞാന്‍ ചേന നന്നാക്കി, തിളപ്പിച്ചു, നല്ല ഭംഗിയായി അരിഞ്ഞു, മാറ്റി വച്ചു. അപ്പോഴാണ് വീട്ടില്‍ ഉള്ളി, ഇഞ്ചി തുടങ്ങിയ അടിസ്ഥാന സാധനങ്ങള്‍ ഒന്നും ഇല്ല എന്ന് മനസിലായത്. നിഷേയെ വിളിച്ചു.
ഞാന്‍ : നിഷേ, ഇവിടെ ഒന്നും ഇല്ല, ചേനേം എണ്ണ , കുറച്ചു മസാലയും മാത്രേ ഉള്ളു, ഉള്ളിം മുളകും ഇല്ലാതെ എങ്ങനെ കറി വയ്ക്കും ?
നിഷ: അതൊക്കെ പറ്റും . ഇനി ഇപ്പൊ പുറത്തു പോയി വങ്ങേണ്ട, ഉള്ള പൊടി ഒക്കെ തന്നെ ഇട്ടു വച്ചാ മതി
ഞാന്‍ : എന്നാലും നിഷേ, ഒരു starting ട്രബിള്‍. എന്ത് ചെയ്യും?
നിഷ: ഒട്ടും പറ്റുനില്ലേ?
ഞാന്‍ : ഇല്ല.. എണ്ണയില്‍ ഇടാന്‍ എന്തേലും വേണം.
നിഷ : എന്തേലും മതിയോ?
ഞാന്‍ : മതി.
നിഷ : എന്നാല്‍ ഷെല്‍ഫില്‍ ഉണക്ക മുളക് കാണും. അത് വെച്ച് സ്റ്റാര്‍ട്ട് ചെയ്തോ. അത് ഇട്ടാല്‍ മതി,
എനിക്കും സന്തോഷം. അപോ ഇന്ന് ചേനക്കറി തന്നെ. കഴുകി എടുത്ത മുളക് കീറി നേരെ എണ്ണയിലേക്ക് . മുളകിലുണ്ടായ വെള്ളം കളയാതെ ആണ് ഞാന്‍ എണ്ണയിലേക്ക് ഇട്ടതെന്ന് മനസിലായത് എണ്ണ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ്. പിന്നെ അടുക്കളയില്‍ എന്തൊക്കെ സംഭവിച്ചു എന്ന് എനിക്ക് വലിയ നിശ്ചയം ഇല്ല. ആകെപള്ളിയിലെ പെരുന്നാളിന് വെടിക്കെട് നടത്തുന്ന ഒരു പ്രതീതി. ഞാന്‍ ഓടി രണ്ടു റൂം അപ്പുറം പോയി നിന്നു.
ബഹളം എല്ലാം കഴിഞു തിരിച്ചെത്തിയപ്പോള്‍ ചട്ടിയില്‍ നിന്നും പുക വരുനുണ്ടായിരുന്നു. എന്നാലും ആ പുകയിലെയ്ക്ക് മുളക് പൊടി ഇടാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. പിന്നെ ആകെ കറുപ്പ് നിറം. അമ്മ, കറുത്തനിറത്തില്‍ മാങ്ങാ കറി വയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് കൊണ്ട്, എന്റെ ആത്മ വിശ്വാസം ഇരട്ടിച്ചു. കറുത്ത ആ മിശ്രിതത്തില്‍ ഞാന്‍ ചേനയും ഇട്ടു.
ചെയ്തത് മണ്ടത്തരമാണെന്ന് കത്താന്‍ എനിക്ക് പിന്നെയും നേരം എടുത്തു. സ്ടവ് ഓഫ് ചെയ്തു ഞാന്‍ കരിഞ്ഞപൊടി പുരണ്ട ചേന പുറത്തെടുത്തു . ഇനി എന്ത് ചെയ്യും? തലയില്‍ വീണ്ടും ബള്‍ബ് കത്തി. ആ ചേന മുഴുവന്‍ഞാന്‍ വീണ്ടും എടുത്തു കഴുകി. ഒന്നല്ല. പലതവണ. എന്നിട്ട് വീണ്ടും കറി വച്ചു, വേറെ എണ്ണ ഒഴിച്ച്, മുളകിടാതെ, ഉള്ളി ഇടാതെ.. രാത്രി വീടെത്തിയ നിഷയോടു കഥ മുഴുവന്‍ പറഞ്ഞു. അന്ന് നിഷ ചിരിച്ച ചിരി... നിഷേ..... !!!!! എന്നിട്ടും കഴിക്കാന്‍ നേരം ഒരു ഭയം, ചേന ചോറിയോ,
"നിഷേ , ചേന ചോറിയോ ?"
"ഏയ്, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല , അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."
സമര്‍പ്പണം : നിഷയ്ക്ക്...നിഷയ്ക്ക് മാത്രം
പാവം ചേന...
ReplyDeleteഅത്രേം അതിനെ കഷ്ടപ്പെടുത്തി
This comment has been removed by the author.
ReplyDeleteമാര്‍ക്കറ്റ് മുഴുവന്‍വാങ്ങാന്‍ പറ്റുമെങ്കില്‍ അത് ചെയ്യും. പിന്നീടുള്ള ദിവസങ്ങളില്‍ കുക്ക് ചെയാന്‍ സമയം പോലും കിട്ടില്ല. അവസാനം ഇതെല്ലം കുടി വാരി കളയേണ്ടി വരും ."
ReplyDelete-ടെക്നോ പാര്‍ക്കില്‍ ജോലിയുള്ളവര്‍ക്ക് എന്തുമാവാല്ലോ.ഈ കൊച്ച് കഴിഞ്ഞ മാസത്തെ സവോളയുടെ വില അറിഞ്ഞില്ലെന്നു തോന്നുന്നു.ഇതിനാണ് അഹങ്കാരമെന്നു പറയുന്നത് :)
പിന്നെ ഈ വിവരണം ഇഷ്ടപ്പെട്ടു,കരിഞ്ഞ ചേന വീണ്ടും കഴുകി കറി വെച്ച ടൈപ്പ് സാധനങ്ങളാണ് ടെക്നോ പാര്‍ക്കില്‍ ജോലിക്കിരിക്കുന്നത് എന്ന് നാട്ട്കാരെ കൊണ്ടു പറയിപ്പിക്കരുത്,ഇത് വല്യ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ.:) :)
ഹെഹെ
ശരിക്കും എന്താ സംഭവിച്ചത് ?
ReplyDeleteമുളകില്‍ വെള്ളം ഉണ്ടായിരുന്നു, എന്റെ കൈയിലും. എണ്ണയില്‍ വെള്ളം വീണാല്‍ പോട്ടിതെരിക്കില്ലേ.. അന്നതെത് ഒരു ഒന്നൊന്നര പൊട്ടലായിരുന്നു :(
ReplyDelete"നിഷേ , ചേന ചോറിയോ ?"
ReplyDelete"ഏയ്, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല , അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."
ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha..ha.... real natural comedy..this we can send to any of our film makers..
ഞാന്‍ എന്റെ 5 സ്റ്റാർ ഹൊട്ടലിന്റെ ചീഫ് കുക്ക് ആയി നിന്നെ ഇപ്പൊ തന്നെ നിയമിച്ചിരിക്കുന്നു... :P
ReplyDeleteപാവം നിർവികാരൻ ചേന/ കലക്കി/ ഹ ഹ
ReplyDelete:) inganeyum curry undaakkaam ..alle!!!
ReplyDelete"നിഷേ , ചേന ചോറിയോ ?"
ReplyDelete"ഏയ്, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല , അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."
:))))
അപ്പൊ കരിഞ്ഞ ചേനയൊക്കെ കഴിച്ച് തഴച്ചു വളര്‍ന്ന കുഞ്ഞാണ് അല്ലെ? ഫയങ്കരീ....ഫയങ്കരം തന്നെ..!
ReplyDeleteപക്ഷെ ആ ഡയലോഗ് കലക്കി. ഇഷ്ട്ടപ്പെട്ടു..
ഹഹ.. രസമായിട്ടുണ്ട്, ‘ചേന കരി’. പിന്നെ, ഇത് എന്റെ ചില കുക്കിംഗ് പരീക്ഷണങ്ങളെ ഓർമിപ്പിച്ചു.
ReplyDeleteസ്പാം ശല്യമൊന്നുമില്ലേൽ ഈ Word Verification കുന്ത്രാണ്ടം ഒന്ന് ഡിസേബിൾ ചെയ്യ്..
ReplyDeleteഎനിക്ക് ഒത്തിരി ഇഷ്ടമുള്ളതാ ചേന .
ReplyDeleteപുതിയ റെസിപ്പി എന്താന്ന് നോക്കാമെന്നു വച്ച വന്നതാ
ഇതൊരു സ്വയമ്പന്‍ വിഭവമാകും ..:) ..
"സ്മോക്ക്ഡ് ചേന" എന്നോ മറ്റൊ പേരിടാം
ഈ കുക്കിംഗ് ആസ്വദിക്കാന്‍ വിധിക്കപ്പെട്ട ആ പാവം ഹതഭാഗ്യനെ ഞാന്‍ മനസ്സില്‍ നമിക്കുന്നു.... :)
ReplyDeleteകുക്കിംഗ് അറിയാവുന്ന ഒരു ഹതഭാഗ്യനെ നോക്കാം
ReplyDelete"ഏയ്, അതിനിനി എന്തെങ്കിലും വികാരം ഉണ്ടാവോന്നു തോന്നുന്നില്ല , അത്രേം കഷ്ടപ്പെടുതിയതല്ലേ, ധൈര്യമായി കഴിച്ചോ.."
ReplyDeleteസോണിയ നാട്ടുകാരെ നാണംകെടുത്തല്ല്.. ഇനി നമ്മുടെ പഞ്ചായത്തില്‍ നിന്നും സോണിയക്ക് കല്യാണം കഴിക്കാന്‍ പറ്റില്ല.. ഞാന്‍ അത് കലക്കി കൈയില്‍ തരാം :):)
പഞ്ചായത്ത് വേറേം ഉണ്ടല്ലോ മനു ചേട്ടാ... പള്ളിപ്പുറവും വടക്കേ കരയും അല്ലാതെ ;)
ReplyDeletePS : BTW, Pallippuram is my mom's place and I belong to Vadakkekkara..ഈ രണ്ടു പഞ്ചായതീന്നും ഒരെന്നതിനെ കിട്ടും എന്ന് പ്രതീക്ഷയില്ല ;)
ReplyDeleteഅല്ലാ..ആ കറിയാണോ നിഷയ്ക്ക് സമർപ്പിച്ചത് അതോ ഈ പോസ്റ്റോ? ആ കറി പാവത്തിനെ കൊണ്ട് തീറ്റിച്ചിട്ട് സോണിയയ്ക്ക് ഒരു പോസ്റ്റ് അങ്ങോട്ട് സമർപ്പിച്ചാൽ മതീല്ലോല്ലേ...?നന്നായിട്ടെഴുതീട്ടാ...
ReplyDeleteഅങ്ങനെ ഒരു ചേനക്കറി ഉണ്ടായി....
ReplyDeleteപാവം നിഷ!!!
ReplyDeleteഅതിലിതിരി മുളകും ഉപ്പും ചേര്‍ത്ത് മീന്‍ വറുക്കുന്നതു പോലെ വറുത്താല്‍ എന്തു രസമാണെന്നറിയോ?
ഹ ഹ ഹ..........!
ReplyDeleteഇങ്ങനെ ചിരിപ്പിക്കരുത്......
ശരിക്കും കറി വച്ചോ ?
ReplyDeletekollam, rasakaramayittundu.............
ReplyDeleteദൈവമേ.. ഇത്രേം പൊട്ടിത്തെറിയും,കരിച്ചിലും നടന്നിട്ടും ആ പാവം ചേനയെ കഴുകിയെടുത്ത് പിന്നേം കൊല്ലാക്കൊല ചെയ്തല്ലോന്നോര്‍ക്കുമ്പോ :D :D
ReplyDeleteഇത് വായിച്ചപ്പോള്‍ പടക്കത്തിന് തീ കൊടുക്കുന്ന പോലെ എന്റെ മോള്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് പൂരി വലിച്ചെറിഞ്ഞ സീന്‍ ആണ് ഓര്‍മയിലെത്തിയത്.
ReplyDeleteഈ മോള്‍ടെ അടുക്കള പരീക്ഷണങ്ങള്‍ ബഹു രസായി..
അടുത്ത തവണ ചേന കറി വെക്കുമ്പോള്‍ ഒരു കൈയ്യുറ ധരിക്കുക.
Kollam. Iganeum pachakam cheyam eenu manasilayee.
ReplyDeleteNice one, but chena kariyekkal enikk ishtapettath Febish George-inte comment aane, saadharan ellavarum avanavan chirikkunnath type cheyyumbol oru 2 or 3 'haha' kond othukkumengil pulli oru path-irupath 'haha' konde comment nirachirikkukayaane!! Kollaam nannayittunde ;)
ReplyDeleteമുളക് പൊടി അപ്പോള്‍ അലമാരയില്‍ ഉണ്ടാരുന്നു അല്ലെ..?ഈ അനുഭവം വായിച്ചപ്പോളാണ് ഒരു കാര്യം ഓര്‍മ്മ വന്നത്..ഞങ്ങള്‍ സന്തുഷ്ട്ടരാണ് എന്ന മൂവിയില്‍ അഭിരാമി ചേന വച്ചു കറി ഉണ്ടാക്കിയത്..എന്തായാലും മല്ലിപ്പൊടിയും,ജീരകപ്പൊടിയും,പൊടി ഉപ്പും ഒന്നും ഇല്ലാരുന്ന ഭാഗ്യം .. അല്ലെങ്കില്‍ നിഷ ഓടുന്ന വഴിക്ക് പുല്ലു പോലും കിളിര്‍ക്കത്തില്ലാരുന്നു .
ReplyDeleteമുളക് പൊടി അപ്പോള്‍ അലമാരയില്‍ ഉണ്ടാരുന്നു അല്ലെ..?ഈ അനുഭവം വായിച്ചപ്പോളാണ് ഒരു കാര്യം ഓര്‍മ്മ വന്നത്..ഞങ്ങള്‍ സന്തുഷ്ട്ടരാണ് എന്ന മൂവിയില്‍ അഭിരാമി ചേന വച്ചു കറി ഉണ്ടാക്കിയത്..എന്തായാലും മല്ലിപ്പൊടിയും,ജീരകപ്പൊടിയും,പൊടി ഉപ്പും ഒന്നും ഇല്ലാരുന്ന ഭാഗ്യം .. അല്ലെങ്കില്‍ നിഷ ഓടുന്ന വഴിക്ക് പുല്ലു പോലും കിളിര്‍ക്കത്തില്ലാരുന്നു .
ReplyDeleteസോണിയാ.....നീ സാള്‍ട്ട് ആന്റ് പെപ്പര്‍ സിനിമ കണ്ടോ...? ഇല്ലെങ്കില്‍ ഉടന്‍ കാണണേ....
ReplyDeleteഅറിയാത്ത ചൊറിയുമ്പോ അറിയും എന്നല്ലേ ..?
ReplyDeleteഅറിയാത്ത ചൊറിയുമ്പോ അറിയും എന്നല്ലേ ..?
ReplyDelete