+2 കാലത്തേ കൂട്ടുകാരിയുടെ ലൈന്‍ , ബസ് മാറി വൈപ്പിന്‍ പരൂര് റൂട്ടില്‍ ബസ് ഓടിക്കാന്‍ വന്നത് ഞങ്ങള്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്.അന്നൊക്കെ സ്ടന്റിലേക്ക് കയറാനും ഇറങ്ങാനും ഒരു റോഡ് മാത്രമേ ഉള്ളു. ഞങ്ങള്‍ സ്ടന്റിനുള്ളിലേക്ക് നടക്കുന്ന സമയത്താണ് ഈ പഹയന് ബസും കൊണ്ട് വരുന്നേ. പിന്നെ അവിടെ ആകെ സംശയമാണ്. ആകെ ഒരു ബഹളം. നങ്ങളുടെ ദേഹത് മുട്ടി മുട്ടില്ല എന്നാ മട്ടിലാണ് ഇങ്ങോരുടെ ഡ്രൈവിംഗ്. പിന്നെ, ഇങ്ങോരെ കണ്ടാല്‍ ഞങ്ങള്‍ റോഡ് ക്രോസ് ചെയില്ല. കക്ഷി വണ്ടിം കൊണ്ട് പോകാന്‍ വെയിറ്റ് ചെയ്യും. ഞങ്ങള്‍ റോഡ് ക്രോസ് ചെയ്യാന്‍ കാത്തു അയാളും. കലാപരിപാടിക്ക് ഒരു മുടക്കവും ഇല്ല. ഇങ്ങനെ ഇയാള്ടെ വേഷംകെട്ട് കാരണം ഞങ്ങള്‍ ഒരിക്കെ ആംബുലന്‍സ് നു മുന്നിലും പെട്ടു. ആശുപത്രിയില്‍ പോകാന്‍ വേറെ വണ്ടി നോക്കേണ്ട എന്ന് അന്ന് കൂട്ടുകാരി പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു
ഇനിയും ഉണ്ട് ജെനുസുകള്. എറണാകുളം കൊടുങ്ങല്ലൂര്‍ ബസിലെ ഡ്രൈവര്‍ നു മാല്യങ്കര കൊള്ലെജിന്നു പെണ്‍കുട്ടികള്‍ കയറിയാല്‍ പിന്നെ കണ്ട്രോള് കിട്ടില്ല. ചെറിയ ക്ലാസ്സിലെ കുട്ടികളെ കണ്ടാല്‍ കണ്ണില്‍ പിടിക്കില്ല .. അങ്ങനെ .. അങ്ങനെ...
ആനപ്പുറത്തിരിക്കുന്ന പാപ്പാന് താഴെക്കുടി പേടിച്ചരണ്ടു നടന്നു പോകുന്ന മുടന്തന്‍ കുഞ്ഞാടിനെ കല്ലെറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം മനസുഖം ആണ് ഇവര്‍ക്ക് കിട്ടുന്നതെന്ന് തോന്നുന്നു. ..ഇവരെ നേരെ നിര്‍ത്തിയാല്‍ കുറെ ആളുകളെങ്കിലും ബസ് ഉപയോഗിക്കാന്‍ തുടങ്ങും എന്നാണ് തോന്നുന്നത്. പിന്നെ ശാസ്ത്രിയമായ ഒരു സമയക്രമവും. തിരക്കുള്ള റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ട് ബസ് വന്നാലുള്ള ഗതി ഒന്നാലോചിക്കൂ.. കമ്പിയില്‍ തൂങ്ങിക്കിടന്ന പലപ്പോഴും ഇങ്ങനെ ഉള്ള റൂട്ടിലെ യാത്രകള്‍. അതൊന്നും പരിഹരിക്കാതെ എല്ലാരും ബസില്‍ യാത്ര ചെയ് എന്ന് വിളിച്ചു കൂകിട്ടു കാര്യമില്ല
Note: Jesus and Kodungalloramma : buses that ply in our route