Saturday, January 8, 2011

പുതുവര്‍ഷ സമ്മാനം


ഓഫീസില്‍ തിരക്കിട്ട് പണി ചെയ്തു തീര്‍ക്കുംബോഴാണ് നാട്ടിന്നു വല്യപ്പച്ചന്റെ കാള്‍.
വല്യപ്പച്ചന്‍ : ഹലോ സോണി അല്ലെ ?
ഞാന്‍ : അതേയ്, എന്തേ?
വല്യപ്പച്ചന്‍ : ആ നിനക്കൊരു പാര്‍സല്‍ ഉണ്ട്. നാളെ അപ്പച്ചനോട് വരാന്‍ പറ
ഞാന്‍ : പാര്‍സല്‍ ? എനിക്കോ? എന്താണ് നോക്കിയേ..ആരാ അയച്ചിരിക്കുനെ?
വല്യപ്പച്ചന്‍ : ആടി.. നിനക്ക് തന്നെയാ. പാണ്ടിപിള്ളിലെ ഏതോ ഒരു പെങ്കൊച്ചിനു കൂടെ ഉണ്ട്. എന്താ എന്ന് മനസിലാകുനില്ല, ബുക്കോ , എന്തോ ആണ്. നീ അപ്പച്ചനോട് വരാന്‍ പറ.
ഞാന്‍ : എനിക്കാരാണാവോ ഇപ്പൊ പാര്‍സല്‍ അയക്കാന്‍? ശരി, ഞങ്ങള്‍ വന്നുണ്ട് .അപ്പൊ വാങ്ങിക്കോളം.

ഇപ്പോഴും എഴുത്തും കുത്തുമൊക്കെ നാട്ടിലെ വിലാസത്തില്‍ തന്നെ ആയതു കൊണ്ട്, ഇതൊക്കെ വാങ്ങി ഞങ്ങളെ ഏല്‍പ്പിക്കുന്ന പണി ഞങ്ങള്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന അപ്പന്റെ ചേട്ടനാണ്. .ഞാന്‍ ആലോചിക്കുകയായിരുന്നു. ഇപ്പൊ ആരാണാവോ ഇങ്ങനെ ഒരു പാര്‍സല്‍ അയക്കാന്‍!!! വല്ല ആരാധകരും ആകും.... ഗൂഗിള്‍ ബസിലും ബ്ലോഗ്ഗിലും ഒക്കെ ആയി കുറെ പേര്‍ ഉണ്ടല്ലോ!! അതില്‍ ഏതെങ്കിലും ഒരു ആരാധകന്‍ !!! വല്ല ചോക്ലാട്ടോ മറ്റോ ആകും. പണി തിരക്കില്‍ അത് മറന്നു. രാത്രി വീട്ടില്‍ എത്തിയപ്പോ വീണ്ടും വിളി . ഇത്തവണ ചേച്ചിടെ വക അമ്മേടെ മൊബൈലില്‍. ആന്‍സര്‍ ചെയ്തത് സുഷമയും.

ചേച്ചി : സുഷമേണ ?
സുഷ് : അതേയ്, എന്തേ?
ചേച്ചി: ഒരു പാര്‍സല്‍ ഉണ്ടല്ലോ.. അപ്പച്ചന്‍ പറഞ്ഞിരുന്നോ?
സുഷ് : പാര്‍സല്‍ ? എനിക്കോ? എന്തുന്ന? ആരയച്ചതാ ?
ചേച്ചി : അതൊന്നും അറിയില്ല.. ഏതോ മാര്‍ക്കറ്റിംഗ് കമ്പനിന്ന,, പേപ്പര്‍ പോലെ ഉണ്ട്,..
സുഷ് : പേപ്പര്‍? സോണി ...... (അവള്‍ നീട്ടി എന്നെ വിളിച്ചു.). ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന്. പേപ്പര്‍ പോലെ എന്തോ ആണെന്ന പറയണേ.. ഇനി ചെക്ക്‌ എങ്ങാനും ആകുമോ?
(ഫീസ്‌ കൊടുക്കാന്‍ കോളെജിന്നു പറഞ്ഞെ പിന്നെ ഈ പെണ്ണ് ഇങ്ങനെയ.. എന്ത് കേട്ടാലും കാശ് ആണെന്നെ കേള്‍ക്കു. ) ഇനി ഫിഷേരീസ് നു ആയിരിക്കുമോ? ഫീ കന്‍സഷന്‍ ശരി ആയിട്ടുണ്ടാകും.
ചേച്ചി : ഇതതൊന്നുമല്ല .. വേറെ എന്തോ ആണ്..
സുഷ് : ഹും. ഞങ്ങള്‍ വരാനുണ്ട് ശനി ആഴ്ച. അപ്പൊ വാങ്ങാം

ഫോണ്‍ കട്ട്‌ ചെയ്തു ഞങള്‍ ആലോചിക്കാന്‍ തുടങ്ങി. ആരാണാവോ? ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുനില്ല. ചേച്ചി പറഞ്ഞ കമ്പനി അഡ്രസ്‌ ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്തു നോക്കി. കിട്ടിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോ ആന്റി വൈറസ്‌ ചേട്ടന്‍ ഒരു വാണിംഗ് തന്നു. ഞാന്‍ കിട്ടിയ വാര്‍നിങ്ങിന്റെ ഡിസ്കണക്ട് ക്ലിക്ക് ചെയ്തു. ഏതോ ഒരു പേജിലേക്ക് നവിഗറ്റ് ചെയ്തു പോയി. എനിക്ക് പേടി ആകുന്നു. ലെറ്റര്‍ ബോംബിന്റെ ഒക്കെ കാലമല്ലേ...ഇനി വല്ല ശത്രുക്കളും ആകുമോ? ബോംബോ , കുടോത്രമോ മറ്റോ!!! എന്റെ തല കറങ്ങുന്നു. ചോക്കലേറ്റും ആരാധകരും ചെക്കും ഒക്കെ വേറെ എന്തൊക്കെയോ ആയി മാറുന്നു

പിന്നെ ഇക്കാര്യം മറന്നേ പോയി. ഇന്ന് നാട്ടില്‍ ചെന്നപ്പോ പതിവ് പോലെ വല്ല്യപ്പച്ചന്റെ വീട്ടില്‍ കയറി. ഇടിവെട്ടെല്‍ക്കുന്ന ഒരു ഫോണ്‍ ബില്ലും ഒരു പാര്‍സലും. ഞാന്‍ അതില്‍ തൊട്ടു നോക്കി. തടവി നോക്കി. എന്താ എന്ന് മനസിലാകുനില്ല. ആകാംഷയോടെ ഞാന്‍ പാര്‍സല്‍ തുറന്നു. വല്ല്യപ്പച്ചന്റെയും, വല്ല്യമ്മിച്ചിയുടെയും അമ്മേടേം , സുഷിന്റെം മുന്നില്‍ വച്ച്. ഒരു പാക്കറ്റ്. അതില്‍ എഴുതിയിരിക്കുന്നു.
"Your Requested Sample inside"
ഏതു സാമ്പിള്‍, എന്ത് സാമ്പിള്‍? ആകാംഷ വര്‍ദ്ധിച്ചു. ഞാന്‍ പാക്കറ്റ് തുറന്നു. ഭാഗ്യം.. കാര്‍ന്നംമാര്
മാത്രേ ഉള്ളു. അല്ലേല്‍ നാറിയെനെ. അതില്‍ വിസ്പേര്‍ അള്‍ട്ര ചോയ് സിന്റെ 2 സംപ്ലിളുകള്‍ .
എന്റെ ഫുള്‍ അഡ്രസ്സും മൈസുരെ മൊബൈല്‍ നമ്പറും വച്ച് ഇത് ചെയ്തത് ആരാണാവോ? ഞാന്‍ എപ്പോ റിക്വസ്റ്റ് ചെയ്തു? എന്ന് ചെയ്തു? ഒന്നും എനിക്കറിയില്ല. എന്തായാലും കിട്ടിയത് ലാഭം എന്ന് വച്ചിരിക്കുംബോഴാ അമ്മേടെ വക.
"കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള്‍ കണ്ട സാധനം . "





15 comments:

  1. i still wonder how these marketing companies find people. They mailed at my permanent address with the mobile no that i used when i was in Mysore. I have never participated in any of their surveys. but still got added to their free sample requester list.Address of the company that send me ths free sample
    Solutions Integrated Marketing Services Pvt LTd
    c\o Jeena & Co
    E-5 /B1 , Mohan Corporative Industrial Area
    New Delhi

    ReplyDelete
  2. "കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള്‍ കണ്ട സാധനം . "
    ഹ ഹ ഹ അമ്മ കലക്കി!!

    ReplyDelete
  3. ഹ..ഹ.. സോണീ.. അമ്മയാണ് താരം. ജൈവായുധമേ.. ഹി..ഹി.. പിന്നെ ഈ പോസ്റ്റ് എഴുതിയതില്‍ വലിയ കുഴപ്പമില്ല. ഇത് പോലെ നന്നായി എഴുതാന്‍ കഴിയുമല്ലോ.അപ്പോള്‍ പോസ്റ്റുകള്‍ കൂമ്പാരമാവട്ടെ..
    ഓഫ് : മീറ്റ് പോസ്റ്റിട്ടില്ലേല്‍ സുട്ടിടവേന്‍ ജാഗ്രതൈ!! :)

    ReplyDelete
  4. Yo man.. she keep scanning through the newspapers and register things in her mind and apply those things to limit our movement. Hmm. well probably a common feature that all mothers carry.. imagine, she delivered 30 mins speech on peace, harmony, war all bhah..blah.. following this. pavam njan

    ReplyDelete
  5. "സുഷമേണ" പറച്ചില്‍ കലക്കി :)
    പിന്നെ സര്‍പ്രൈസ് ഗിഫ്റ്റും, ഉണ്ടായ സീനും!!

    ReplyDelete
  6. ആരാധകർ സ്നേഹത്തോടെ അയച്ച് തന്നെ ഐറ്റംസ് കത്തിച്ച് കളയാൻ പറഞ്ഞ അമ്മ തന്നെയാണ് സ്കോർ ചെയ്തത് :)

    മീറ്റ് പോസ്റ്റുകൾ വഴിയാ ഇങ്ങെത്തിയത്.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. :) ചിരിച്ചു,
    പണ്ട് പത്തിൽ പഠിക്കുമ്പോൾ‌ കുറെ പോസ്റ്റ് കാർഡ് വാങ്ങിവക്കും. എന്നിട്ട് പത്രത്തിലെ പരസ്യത്തിനു മൊത്തം മറുപറി അയക്കും. കൂടുതലും “യേശുവിനെ കുറിച്ച് കൂടുതലറിയാൻ‌“ ഞങ്ങൾക്ക് വിലാസം അയച്ചു തരൂ...അങ്ങിനെയുള്ള പരസ്യങ്ങൾക്കായിരുന്നു. പോസ്റ്റ് മാൻ സ്ഥിരം കത്തും പുസ്തകവും കൊണ്ട് വരുന്നത് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു.
    അങ്ങനെ ഒരിക്കൽ‌ ശ്രദ്ധിക്കാതെ ചില “പ്രശ്നപരിഹാര” പരസ്യത്തിനും‌ കത്തിട്ടു. പാഴ്സൽ‌ നേരെ അച്ഛന്റെ കയ്യിൽ‌. ഈ അച്ഛനൊക്കെ ഇത്രയും‌ ക്രൂരനാവാൻ‌ പറ്റുമെന്ന യാഥാർത്ഥ്യം അന്നു തിരിച്ചറിഞ്ഞു.

    ReplyDelete
  9. ചിരിക്കാതിരിക്കുന്നത് എങ്ങനെയാ?

    ReplyDelete
  10. അല്ലെന്നേയ്..ബെൽട്ട് ബൊംബ്.

    ReplyDelete
  11. റോസ് ജെട്ടി മുത്തലിക്കിന്‌ എങ്ങാനും അയച്ചു കൊടുത്തിരുന്നുവോ?.

    ReplyDelete
  12. Simple and explained very well with all details. . Nannayitundu. . .

    ReplyDelete
  13. “നിങ്ങ പോണേണ?” മുന്നെ അങ്ങനെയുള്ള ചോദ്യങ്ങൾ ഇവിടെ കുറെ കൊച്ചിക്കാരിൽ നിന്ന് കേട്ടപ്പോ പകച്ചിട്ടുണ്ട്.. (അതേ പകപ്പ് എന്റെ “ന്തൂട്ടാ ഗഡ്യേ” കേൾക്കുമ്പോൾ അവർക്കും ഉണ്ടാവറുണ്ട്). “സുഷമേണ” എന്ന ഡയലോഗ് വായിച്ചപ്പോൾ‌ ആ “പോണേണ” ഓർമ്മ വന്നു. പോസ്റ്റ് രസായിട്ടുണ്ട്.

    ReplyDelete
  14. buhuhaha!!...ithe ninne ariyaavunna aaro ninakkitt paara paninjatha. lol! XD

    ReplyDelete